മൽസ്യ തൊഴിലാളികള്‍ക്കായി ഗുജറാത്ത് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; രൂക്ഷ വിമര്‍ശനവുമായി മന്ത്രി

By Staff Reporter, Malabar News
Minister Parshottam solanki
മന്ത്രി പര്‍ഷോത്തം സോളങ്കി
Ajwa Travels

അഹമ്മദാബാദ്: ഗുജറാത്തിലെ വിജയ് രൂപാണി സര്‍ക്കാര്‍ മൽസ്യത്തൊഴിലാളികള്‍ക്ക് വേണ്ടി കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് തുറന്നടിച്ച് ഫിഷറീസ് മന്ത്രി പര്‍ഷോത്തം സോളങ്കി. ടൗട്ടെ ചുഴലിക്കാറ്റ് പാക്കേജിന്റെ ഭാഗമായി അനുവദിച്ച 105 കോടി രൂപയുടെ വിനിയോഗം ശരിയായ തരത്തിൽ അല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ ഭാഗമാണെങ്കിലും തനിക്ക് കാര്യമായൊന്നും ചെയ്യാനാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ബിജെപിയാണ് അധികാരത്തില്‍. എന്നാല്‍, ഈ ഭരണത്തില്‍ മൽസ്യത്തൊഴിലാളികള്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്ന കാര്യം വ്യക്‌തമായി പറയാം. തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയുമല്ല. ഞാനും സര്‍ക്കാരിന്റെ ഭാഗമാണ്. എനിക്കും കാര്യമായൊന്നും ചെയ്യാനാവില്ല എന്നതാണ് വസ്‌തുത,’ സോളങ്കി വ്യക്‌തമാക്കി.

ഭാവ്‌നഗര്‍(റൂറല്‍) എംഎല്‍എയായ സോളങ്കി കോലി (മൽസ്യബന്ധനം നടത്തുന്നവര്‍) സമുദായക്കാരൻ കൂടിയാണ്. കോലിക്ക് പുറമെ ഖര്‍വ, മുസ്‌ലിം വിഭാഗങ്ങളാണ് ഗുജറാത്തില്‍ കൂടുതലും മൽസ്യബന്ധനം നടത്തുന്നത്. ഇവർക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ് പര്‍ഷോത്തം സോളങ്കി പറയുന്നത്.

Most Read: രാജ്യദ്രോഹകേസ്; ഐഷ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE