മഴ ശക്‌തം; പുഴകളിലെ ജലനിരപ്പ് വർധിച്ചു

By Trainee Reporter, Malabar News
palakkad news
Thoothappuzha
Ajwa Travels

പാലക്കാട്: ശക്‌തമായ മഴയിൽ ജില്ലയിലെ ഡാമുകൾ തുറന്നതോടെ പുഴകളിലെ ജലനിരപ്പ് വർധിച്ചു. വെള്ളിയാങ്കല്ല് തടയണയുടെ 25 ഷട്ടറുകൾ ഉയർത്തിയതോടെ ഭാരതപ്പുഴയിലെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നതും തൂതപ്പുഴയിലെ ഒഴുക്കും കൂടാൻ കാരണമായി. ഇതോടെ പുഴകൾ കരകവിഞ്ഞൊഴുകി സമീപ പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി.

മൂർക്കനാട്, വിളയൂർ, തിരുവേഗപ്പുറ, ഇരിമ്പിളിയം, പരത്തുർ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന പുഴ കരിയന്നൂരിൽ വെച്ചാണ് ഭാരതപ്പുഴയിൽ ചേരുന്നത്. ഇതോടെ ഭാരതപ്പുഴയിൽ നീരൊഴുക്ക് അതി ശക്‌തമായി കൂടിയതായി അധികൃതർ പറഞ്ഞു. ഇതോടെ പുഴകളുടെ കരകളിൽ താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാം, വെള്ളിയാങ്കല്ല് അണക്കെട്ട് എന്നിവയുടെ വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്.

Read Also: വാക്‌സിൻ ക്ഷാമം; സംസ്‌ഥാനത്ത് നാളെ മുതൽ വിതരണം മുടങ്ങിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE