സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ മുന്നറിയിപ്പ്; വയനാട് യെല്ലോ അലർട്

By Trainee Reporter, Malabar News
Rain alert in kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.

കാസർഗോഡ്, കണ്ണൂർ, വയനാട്, പാലക്കാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലെ മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. മഴക്കൊപ്പം ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. മഴ തുടരുമെങ്കിലും കേരളാ തീരത്ത് മൽസ്യബന്ധനത്തിന് വിലക്കില്ല.

തെക്കേ ഇന്ത്യക്ക് മുകളിലെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതും കിഴക്ക്-പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനവുമാണ് നിലവിലെ മഴക്ക് കാരണം. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉച്ചയ്‌ക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഈ സമയങ്ങളിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ട്.

Most Read: ശ്രീലങ്കയിൽ നിന്ന് കൂടുതൽ അഭയാർഥികൾ തമിഴ്നാട് തീരത്തെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE