നെടുങ്കണ്ടത്ത് വറുത്ത മീൻ കഴിച്ച വീട്ടമ്മക്ക് ദേഹാസ്വാസ്‌ഥ്യം; ചികിൽസ തേടി

By Trainee Reporter, Malabar News
Food poisoning in kozhikode
Representational Image
Ajwa Travels

ഇടുക്കി: നെടുങ്കണ്ടത്ത് വറുത്ത മീൻ കഴിച്ച വീട്ടമ്മ ഗുരുതരാവസ്‌ഥയിൽ. തോവാളപ്പടി വല്യാറച്ചിറ പുഷ്‌പവല്ലി(60) ആണ് വറുത്ത മീൻ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്‌ഥ്യം ഉണ്ടായി ആശുപത്രിയിൽ ചികിൽസ തേടിയത്. ബുധനാഴ്‌ച ആയിരുന്നു വീട്ടമ്മക്ക് മീൻ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്.

ചൊവ്വാഴ്‌ച വാഹനത്തിൽ കൊണ്ടുവന്ന്‌ വിൽപന നടത്തുന്ന ആളിൽ നിന്ന് വാങ്ങിയ കേര മീൻ വറുത്ത് കഴിച്ചതിന് പിന്നാലെ പരവേശവും തലയിൽ പെരുപ്പും ഉണ്ടാവുകയായിരുന്നു. നടക്കാൻ പറ്റാതെ വന്നതോടെ വീടിന്റെ ഭിത്തിയിൽ പിടിച്ചു നിരങ്ങി സമീപത്തെ വീട്ടിലെത്തി കാര്യം പറഞ്ഞു. ഉടൻ തന്നെ ഇവർ പുഷ്‌പവല്ലിയെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയതോടെ വീട്ടമ്മയുടെ നഖങ്ങളിൽ അടക്കം നീലനിറം വ്യാപിച്ചു. തുടർന്ന് വിദഗ്‌ധ ചികിൽസക്ക് വിധേയമാക്കി.

ഭക്ഷ്യവിഷബാധ മൂലമാണ് ഇവർക്ക് ദേഹാസ്വാസ്‌ഥ്യം ഉണ്ടായതെന്നാണ് ഡോക്‌ടർമാരുടെ വിശദീകരണം. മീൻ പഴകിയതോ മായം ചേർത്തതോ ആകാമെന്നാണ് നിഗമനം. സംഭവത്തിൽ വിവരശേഖരണം നടത്താൻ നിർദ്ദേശം നൽകിയതായി ഉടുമ്പൻചോല ഭക്ഷ്യസുരക്ഷാ ഓഫിസർ അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പും തൂക്കുപാലത്തെ മീൻകടകളിൽ നിന്ന് വാങ്ങിയ മൽസ്യം കഴിച്ചവർക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നു.

മൽസ്യത്തിന്റെ അവശിഷ്‌ടങ്ങൾ കഴിച്ച പൂച്ചകൾ കൂട്ടത്തോടെ ചാവുകയും ചെയ്‌തിരുന്നു. വിഷയത്തിൽ ആരോഗ്യമന്ത്രി ഇടപെട്ടിരുന്നു. അതിനിടെ, സംസ്‌ഥാനത്ത് ഭക്ഷ്യ വസ്‌തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന പേരില്‍ പുതിയൊരു ക്യാംപയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താനായി ‘ഓപ്പറേഷന്‍ മൽസ്യ’ ആവിഷ്‌കരിച്ചു.

Most Read: ശ്രീനിവാസൻ വധക്കേസ്; കൊലയാളി സംഘത്തിന്റെ ഒരു ബൈക്ക് കൂടി കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE