ന്യൂ ഡെല്‍ഹി: രാജ്യം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോവുന്ന ഘട്ടത്തില്‍ രാഷ്‌ട്രപിതാവിന്റെ വാക്കുകള്‍ കടമെടുത്ത് രാഹുല്‍ ഗാന്ധി. സ്വാതന്ത്ര്യത്തിനു വേണ്ടി സ്വജീവനും രക്തവും നല്‍കിയ മഹാത്മാവിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഓര്‍ക്കുമ്പോള്‍ കൂട്ടിവായിക്കാന്‍ സംഭവവികാസങ്ങള്‍ ഏറെയുണ്ട് രാജ്യത്ത്. ‘ ലോകത്ത് ആരെയും ഞാന്‍ ഭയക്കുന്നില്ല, ആരുടേയും അനീതിക്ക് മുന്‍പില്‍ തല താഴ്‌ത്തി നില്‍കുകയില്ല, അസത്യത്തെ ജയിക്കാന്‍ സത്യം കൊണ്ട് കഴിയും, അതിനെ എതിര്‍ക്കാന്‍ എത്ര തന്നെ വേദനകള്‍ സഹിക്കേണ്ടി വന്നാലും നേരിടുക തന്നെ ചെയ്യും’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
സമകാലിക സംഭവങ്ങള്‍ ചേർത്തു വായിക്കുമ്പോൾ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. മതേതര രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ കച്ച കെട്ടിയിറങ്ങിയ ഒരു കൂട്ടം വര്‍ഗീയ വാദികളുടെ വെല്ലുവിളി രാജ്യത്തിന് നേരെ ഉയരുമ്പോള്‍ പ്രതീക്ഷയുടെ കിരണങ്ങളേകാന്‍ ഈ വാക്കുകള്‍ക്ക് കഴിയും.
ഹത്രസ് പീഢനക്കേസില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നപ്പോഴും, കര്‍ഷകര്‍ തെരുവിലിറങ്ങുമ്പോഴും ഭരണാധികാരികള്‍ മൗനം നടിക്കുന്നു. ബാബറി വിധിയില്‍ അടക്കം എതിര്‍പ്പുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ പോലെ കരുത്തുറ്റ നേതാവ് തന്റെ നിലപാട് തുറന്നു പറയാന്‍ കാണിക്കുന്ന ആര്‍ജ്ജവം ഒരുപാട് യുവാക്കള്‍ക്ക് പ്രചോദനമാകും എന്നതിൽ തർക്കമില്ല.
ഹത്രസ് പീഢനത്തിൽ നീതി നിഷേധം ചൂണ്ടിക്കാട്ടിയ രാഹുലിനെ പോലീസ് കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ യുപി പോലീസ് രാഹുലിനെ അനുവദിച്ചില്ല. ഇത്തരം സാഹചര്യങ്ങളിൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്.
അനീതിക്കെതിരെ തന്റെ പോരാട്ടം തുടരുമെന്ന് ഉറച്ച പ്രഖ്യാപനമായാണ് ഈ വാക്കുകളെ കാണാൻ കഴിയുന്നത്. ഇസഡ് കാറ്റഗറി സുരക്ഷയുള്ള രാഹുൽ ഗാന്ധിയെ പോലും പോലീസ് ഇങ്ങനെയാണ് പരിഗണിക്കുന്നത് എങ്കിൽ നിലനിൽപ്പിന് വേണ്ടി തെരുവിലിറങ്ങുന്ന കർഷകരുടെ അവസ്ഥ എത്രയോ ഭീകരമായിരിക്കും.
‘मैं दुनिया में किसी से नहीं डरूंगा… मैं किसी के अन्याय के समक्ष झुकूं नहीं, मैं असत्य को सत्य से जीतूं और असत्य का विरोध करते हुए मैं सभी कष्टों को सह सकूं।’
गाँधी जयंती की शुभकामनाएँ।#GandhiJayanti
— Rahul Gandhi (@RahulGandhi) October 2, 2020
മുൻപൊന്നും ഇല്ലാത്ത വിധം ഭീതിജനകമായ സാഹര്യത്തിലാണ് ഇക്കുറി ഗാന്ധി ജയന്തി കടന്നു വന്നിരിക്കുന്നത്. വരും നാളുകളിൽ കൂടുതൽ ശക്തമായ രാഷ്‌ട്രീയ പ്രക്ഷോഭങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചേക്കുമെന്ന് ഉറപ്പാണ്.
Read Also: ഹത്രസ് പീഡനത്തിൽ വ്യാപക പ്രതിഷേധം; ഇന്ത്യ ഗേറ്റിൽ 144 പ്രഖ്യാപിച്ചു