കേന്ദ്രം സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍ തേടും; മഹാരാഷ്‍ട്ര ആരോഗ്യമന്ത്രി

By Syndicated , Malabar News
Rajesh_tope_Malabar news
Ajwa Travels

മുംബൈ: ജനങ്ങള്‍ക്ക്  കോവിഡ് വാക്‌സിന്‍ നല്‍കാന്‍ എത്രയും പെട്ടെന്ന് കേന്ദ്രം നടപടി എടുത്തില്ലെങ്കില്‍  തങ്ങള്‍ക്ക് വേറെ വഴി നോക്കേണ്ടി വരുമെന്ന് മഹാരാഷ്‍ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ. കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ അവ വിതരണം ചെയ്യുന്നതിനെപ്പറ്റി തങ്ങള്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇനി അത് പ്രാവര്‍ത്തികമാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ വാക്‌സിന്‍ ഞങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരും’, മഹാരാഷ്‍ട്ര ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം വാക്‌സിനേഷന്‍ നടത്തുന്നതിനെപ്പറ്റി സര്‍ക്കാരിന് വ്യക്‌തമായ പദ്ധതികളുണ്ടെന്നും മൂന്ന് ഘട്ടങ്ങളായി  വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ സംബന്ധിച്ച പരിശീലനം നല്‍കുകയാണ് ഒന്നാമത്തെ ഘട്ടം. വാക്‌സിന്‍ വിതരണവും വിലയും സംബന്ധിച്ച കാര്യങ്ങളുടെ ഏകോപനമാണ് രണ്ടും മൂന്നും ഘട്ടത്തിലെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്‍ട്രയിലെ 3 കോടി ജനങ്ങളെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

Read also: കോവിഡ് രോഗമുക്‌തി; ഇന്ത്യ ലോകത്തൊന്നാമത്; കേന്ദ്ര ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE