മുംബൈ: രത്‌നഗിരിയിലെ കെമിക്കല്‍ ഫാക്‌ടറിയില്‍ സ്‌ഫോടനം. നാല് പേര്‍ മരിച്ചു. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് പ്രാവശ്യം സ്‌ഫോടനമുണ്ടായി എന്നാണ് വിവരം.
40 തൊഴിലാളികൾ ഫാക്‌ടറിക്കുള്ളില്‍ കുടുങ്ങിയെങ്കിലും ഭൂരിഭാഗം പേരെയും രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സ്‌ഫോടനങ്ങൾക്ക് ശേഷം ഉണ്ടായ തീ നിയന്ത്രണ വിധേയമാക്കി. ഫാക്‌ടറിയിലെ ശീതീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്.
പ്രാഥമിക അന്വേഷണത്തിൽ ഫാക്‌ടറിയിലെ ബോയിലർ അമിതമായി ചൂടായതിനാൽ പൊട്ടിത്തെറിച്ചു എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. സ്‌ഫോടനത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. രത്‌നഗിരിയിലെ വ്യവസായിക മേഖലയിലാണ് സംഭവം നടന്നത്.
Read Also: ഷൂട്ടിംഗ് ലോകകപ്പ്; രണ്ട് ഇന്ത്യൻ താരങ്ങൾ അടക്കം മൂന്ന് പേർക്ക് കോവിഡ്