വടകരയിൽ കെകെ രമ എണ്ണായിരത്തോളം വോട്ടിനു മുന്നിൽ

By Staff Reporter, Malabar News
KK_Rema
കെകെ രമ
Ajwa Travels

കോഴിക്കോട്: വടകരയിൽ ആർഎംപിഐ സ്‌ഥാനാർഥി കെകെ രമ എണ്ണായിരത്തോളം വോട്ടിനു ലീഡ് ചെയ്യുന്നു. എൽജെഡി സ്‌ഥാനാർഥി മനയത്ത് ചന്ദ്രൻ പിന്നിലാണ്. വടകരയിൽ ടിപി ചന്ദ്രശേഖരന്റെ ആർഎംപിയും സോഷ്യലിസ്‌റ്റുകളും നേർക്കുനേർ വന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്.

ആർഎംപിക്ക് കൃത്യമായ വോട്ട് അടിത്തറയുള്ള മണ്ഡലമാണ് വടകര. യുഡിഎഫിന്റെ വോട്ടുകൾകൂടി ചേർന്നതായാണ് ആദ്യ ഫലം നൽകുന്ന സൂചന. നേരത്തേ ഒറ്റക്ക് മൽസരിച്ച് ആർഎംപി മുന്നേറ്റം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിജയത്തിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ വിജയം ഉറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെകെ രമയും ആർഎംപിയും.

Read Also: ഉദുമയിൽ ലീഡ് തിരിച്ചുപിടിച്ച് എല്‍ഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE