കോവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ വിജയകരം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

By News Desk, Malabar News
vaccine_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: നാല് സംസ്‌ഥാനങ്ങളില്‍ നടന്ന കോവിഡ് 19 വാക്‌സിനേഷനുള്ള ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയയുടെ ആദ്യാവസാന പരിശോധന ലക്ഷ്യമിട്ടാണ് ഇന്നലെയും ഇന്നുമായി ഡ്രൈ റണ്‍ നടത്തിയത്.

ആന്ധ്ര പ്രദേശിലെ കൃഷ്‌ണ, ഗുജറാത്തിലെ രാജ്‌കോട്ട്, ഗാന്ധി നഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളിലാണ് ഡ്രൈ റണ്‍ നടന്നത്. കുത്തിവെപ്പിനെ തുടര്‍ന്ന് ഏന്തെങ്കിലും പ്രത്യാഘാതം ഉണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യും, കുത്തിവെപ്പ് കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം, വാക്‌സിനായുള്ള ശീതികരണ സംവിധാനത്തിന്റെ പരിശോധന തുടങ്ങിയവയാണ് ഡ്രൈ റണ്ണില്‍ പ്രധാനമായും നിരീക്ഷിച്ചത്.

കൂടാതെ, കോവിന്‍ ആപ്പ്ളിക്കേഷനില്‍ സൗകര്യങ്ങള്‍ ഒരുക്കലും ഉപയോക്‌താക്കളെ കണ്ടെത്തലും, സെഷന്‍ സൈറ്റ് സൃഷ്‌ടിക്കല്‍, സൈറ്റുകളുടെ മാപ്പിംഗ്, ആരോഗ്യ പരിപാലന ജീവനക്കാരുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യല്‍, ജില്ലകളില്‍ വാക്‌സിനുകള്‍ സ്വീകരിക്കുന്നതും വാക്‌സിനേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വാക്‌സിനേഷന്‍ ടീമിനെ വിന്യസിക്കല്‍, സെഷന്‍ സൈറ്റില്‍ സാധനങ്ങള്‍ എത്തിക്കല്‍, വാക്‌സിനേഷന്‍ നടത്തുന്നതിന്റെ മോക്ക് ഡ്രില്‍, ബ്ളോക്ക് -ജില്ല-സംസ്‌ഥാന തല യോഗങ്ങളിലെ റിപ്പോര്‍ട്ടിങ്, അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണില്‍ ഉള്‍പ്പെട്ടിരുന്നു.

Read Also: ഉച്ചഭക്ഷണ പദ്ധതിയിൽ വിദ്യാര്‍ഥികള്‍ക്ക് ഡ്രൈ റേഷന്‍ കിറ്റുകള്‍ നല്‍കുമെന്ന് ഡെല്‍ഹി സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE