കോവിഡ് ഇന്ത്യ; 15,389 രോഗമുക്‌തി, 58,097 രോഗബാധ, കേരളത്തിൽ 3,640 കേസുകൾ

By News Bureau, Malabar News
new covid cases-india
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 58,097 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 15,389 പേർ രോഗമുക്‌തി നേടിയപ്പോൾ 534 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമാണ്.

കേരളത്തിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി 5.11 ശതമാനമാണ്. 3,640 പേർക്കാണ് കഴിഞ്ഞ ദിവസം സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 71,120 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 2,363 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 30 പേർക്കുമാണ്.

നിലവിൽ 2,14,004 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

ഇതുവരെ 3,43,21,803 പേരാണ് രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം 4,82,551 ആളുകൾക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്‌ടമായത്‌.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 147.72 കോടി വാക്‌സിൻ ഡോസുകൾ രാജ്യത്തുടനീളം വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Most Read: ആർഎസ്എസ് സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്; കനത്ത ജാഗ്രത 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE