ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,383 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 38,652 പേർ രോഗമുക്‌തി നേടിയപ്പോൾ 507 മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
17,18,439 സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ നിന്നാണ് പുതിയ രോഗബാധിതരെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 45,09,11,712 സാമ്പിളുകൾ പരിശോധനയ്‌ക്ക് വിധേയമാക്കിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.
നിലവിൽ 4,09,394 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 3,12,57,720 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരിൽ 3,04,29,339 പേർ രോഗമുക്‌തി നേടിയപ്പോൾ 4,18,987 ആളുകൾക്കാണ് ഇതുവരെയായി കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.
അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 41,78,51,151 ഡോസ് വാക്‌സിൻ കുത്തിവെപ്പാണ് രാജ്യത്ത് നടത്തിയത്.
അതേസമയം, കോവിഡിന്റെ ഡെൽറ്റ വകഭേദം വരും മാസങ്ങളിൽ രൂക്ഷമായി മാറുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ, ഇപ്പോൾ പല രാജ്യങ്ങളിലും റിപ്പോർട് ചെയ്‌തതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
Most Read: കര്‍ഷകരുടെ പാര്‍ലമെന്റ് മാർച്ച് ഇന്നുമുതൽ; തലസ്‌ഥാനത്ത് കനത്ത സുരക്ഷ