ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,842 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 25,930 പേർ രോഗമുക്‌തി നേടിയപ്പോൾ 244 മരണങ്ങളും സ്‌ഥിരീകരിച്ചു.
നിലവിൽ 2,70,557 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
ഇതുവരെ 3,30,94,529 ആളുകളാണ് രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം 4,48,817 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമായി.
കേരളത്തിലാണ് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ പ്രതിദിനം റിപ്പോർട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 96,835 സാമ്പിൾ പരിശോധിച്ചപ്പോൾ വൈറസ് ബാധ സ്‌ഥിരീകരിച്ചത് 13,217 പേർക്കാണ്. രോഗമുക്‌തി നേടിയവർ 14,437 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 121 പേർക്കുമാണ്. ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 13.65%വും ചികിൽസയിലുള്ളത് 1,41,155 പേരുമാണ്.
അതേസമയം രാജ്യത്തെ വാക്‌സിനേഷൻ 90 കോടി (90,51,75,348) പിന്നിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Most Read: രണ്ട് ഡോസ് വാക്‌സിൻ നിലപാട് തിയേറ്റർ തുറക്കലിന് തിരിച്ചടിയാകും; ഒരു വിഭാഗം ഉടമകൾ