കോവിഡ് ഇന്ത്യ; 26,041 രോഗബാധ, പകുതിയിലേറെ കേസുകളും കേരളത്തിൽ

By Staff Reporter, Malabar News
india covid update
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26,041 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,36,78,786 ആയി.

29,621 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്. 3,29,31,972 പേരാണ് ഇതുവരെയായി കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം 276 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,47,194 ആണ്.

നിലവിൽ 2,99,620 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

കേരളത്തിലാണ് നിലവിൽ ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,951 പേർക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 1,03,484 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 17,658 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 65 പേർക്കുമാണ്. ടെസ്‌റ്റ് പോസിറ്റിവിറ്റി 15.41 ശതമാനമാണ്. 1,63,280 പേരാണ് നിലവിൽ ചികിൽസയിലുള്ളത്.

അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 86,01,59,011 വാക്‌സിൻ ഡോസുകളാണ് ഇതുവരെയായി വിതരണം ചെയ്‌തത്‌. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,18,362 വാക്‌സിൻ ഡോസുകൾ രാജ്യത്തുടനീളം വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

Most Read: 10 വർഷം സമരം ചെയ്യേണ്ടി വന്നാലും പിൻമാറില്ല; രാകേഷ് ടിക്കായത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE