കോവിഡ്; 24 മണിക്കൂറിനിടെ 16,488 പുതിയ രോഗികൾ, 12,771 പേർക്ക് രോഗമുക്‌തി

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,488 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 12,771 പേർ കഴിഞ്ഞ ദിവസം രോഗമുക്‌തി നേടി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 113 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തു.

ഇതോടെ ആകെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,10,79,979 ആയി. 1,07,63,451 പേർ ഇതുവരെ രോഗമുക്‌തി നേടി. 1,56,938 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു. 1,59,590 സജീവ കോവിഡ് രോഗികളാണ് ഇന്ത്യയിലുളളത്. ഇന്ത്യയിലെ കോവിഡ് രോഗമുക്‌തി നിരക്ക് 97.14 ശതമാനവും മരണനിരക്ക് 1.42 ശതമാനവുമാണ്.

2,84,297 പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,42,42,547 പേരാണ് ഇതുവരെ കോവിഡിനെതിരായ വാക്‌സിൻ സ്വീകരിച്ചത്.

Read also: ഉത്തരാഖണ്ഡ് ദുരന്തം; മരണം 71 ആയി ഉയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE