24 മണിക്കൂറിനിടെ 16,577 കോവിഡ് കേസുകൾ കൂടി; 120 മരണം

By Trainee Reporter, Malabar News
india covid update
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,577 കോവിഡ് കേസുകൾ കൂടി പുതുതായി റിപ്പോർട് ചെയ്‌തു. 12,179 പേർ രോഗമുക്‌തി നേടി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 120 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇതോടെ ആകെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,10,63,491 ആയി. 1,07,50,680 പേർ രോഗമുക്‌തി നേടി. 1,56,825 പേർ കോവിഡ് മൂലം മരണമടയുകയും ചെയ്‌തു. 1,55,986 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുളളത്.

ഐസിഎംആർ റിപ്പോർട് പ്രകാരം 21,46,61,465 സാമ്പിളുകൾ ഇതുവരെ പരിശോധനക്ക് അയച്ചു. ഇന്നലെ മാത്രം 8,31,807 സാമ്പിളുകൾ പരിശോധിച്ചു. അതേസമയം, ഇന്ത്യയിൽ വാക്‌സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 1,34,72,643 ആയി.

Read also: നിയന്ത്രണങ്ങൾ കർശനം; മുത്തങ്ങ വഴിയുള്ള യാത്രാ വാഹനങ്ങൾ കുറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE