ഇന്ത്യൻ സ്‌കൂളുകളിൽ ക്‌ളാസുകൾ പുനഃരാരംഭിക്കാൻ തീരുമാനം; ഒമാൻ

By Team Member, Malabar News
Indian School In Oman Are Decided To Reopen After Covid
Ajwa Travels

മസ്‌ക്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ പൂർണതോതിൽ പുനഃരാരംഭിക്കാൻ തീരുമാനം. കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ എത്തിയത്. ഈ മാസം 17ആം തീയതി മുതൽ മസ്‌ക്കറ്റ് ഇന്ത്യൻ സ്‌കൂളിൽ ക്‌ളാസുകൾ പുനഃരാരംഭിക്കാൻ തീരുമാനിച്ചു. തുടർന്ന് ഘട്ടം ഘട്ടമായി ക്‌ളാസുകൾ പൂർണ തോതിൽ തുറക്കാനാണ് നിലവിലെ തീരുമാനം.

അൽ ഗുബ്ര ഇന്ത്യൻ സ്‌കൂളിൽ അടുത്തയാഴ്‌ച 6, 7, 8 ക്ളാസുകൾ പുനഃരാരംഭിക്കും. ദാർസൈത്ത്, വാദി കബീർ സ്‌കൂളുകളും തുറക്കാൻ ഒരുങ്ങുകയാണ്. അതേസമയം ബോഷർ സ്‌കൂളിൽ കെജി ക്ളാസുകൾ ഉൾപ്പടെ നേരത്തേ തുറന്നിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും സ്‌കൂളുകളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്‌കൂളുകളിൽ എത്തുന്ന കുട്ടികളുടെ ശരീരോഷ്‌മാവ്‌ എല്ലാ ദിവസവും പരിശോധിക്കുകയും, ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരെ തിരിച്ചയക്കുകയും വേണം. കൂടാതെ സ്‌കൂളുകളിൽ ഐസൊലേഷൻ മുറിയൊരുക്കുക, അകലം പാലിക്കുക, സാനിറ്റൈസറുകൾ ലഭ്യമാക്കുക എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ.

Read also: ബിജെപി നേതാക്കൾക്ക് നേരെ പ്രതിഷേധം; കർഷകർക്കെതിരെ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE