ഐപിഎല്ലില്‍ ഇന്ന് ആവേശപോരാട്ടം; മുംബൈയും രാജസ്‌ഥാനും നേർക്കുനേർ

By News Bureau, Malabar News
Ajwa Travels

നവി മുംബൈ: ഐപിഎല്ലിൽ സഞ്‌ജു സാംസൺ നയിക്കുന്ന രാജസ്‌ഥാൻ റോയൽസും രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും ഇന്ന് നേർക്കുനേർ. വൈകിട്ട് മൂന്നരക്കാണ് മൽസരം. ശ്രീലങ്കൻ ഇതിഹാസങ്ങളായ മഹേല ജയവർധനെയും കുമാർ സംഗക്കാരയും നേർക്കുനേർ വരുന്നു എന്നതും ശ്രദ്ധേയമാണ്.

രണ്ടാം മൽസരത്തിനാണ് രാജസ്‌ഥാൻ ഇന്ന് കളത്തിലിറങ്ങുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോൽപിച്ച ആത്‌മവിശ്വാസത്തിലാണ് ടീം. ആദ്യ മൽസരത്തിൽ ഡെൽഹി ക്യാപിറ്റൽസിനോട് പരാജയം ഏറ്റുവാങ്ങിയ മുംബൈ വിജയ പാതയിൽ എത്താനുള്ള ശ്രമത്തിലാണ്.

പരിക്കിൽ നിന്ന് മുക്‌തനായ സൂര്യകുമാർ യാദവ് തിരിച്ചെത്തുന്നത് മുംബൈയ്‌ക്ക് കരുത്താവും. ആദ്യ മൽസരത്തിനിടെ പരിക്കേറ്റ ഇഷാൻ കിഷനും ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. അതേസമയം ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമാണ് ഇത്തവണ സഞ്‌ജുവിന്റെ രാജസ്‌ഥാൻ റോയൽസ്.

മലയാളി താരങ്ങളായ സഞ്‌ജുവും ബേസിൽ തമ്പിയും മുഖാമുഖം വരുന്ന മൽസരം കൂടിയാണിത്. സഞ്‌ജു ആദ്യ മൽസരത്തിൽ അതിവേഗ അർധ സെഞ്ചുറി നേടിയപ്പോൾ ബേസിൽ മുംബൈക്കായി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയിരുന്നു.

Most Read: ജനം തെരുവിൽ; ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE