വനിത കമ്മീഷന്റെ ജനജാഗ്രത സമിതി പരിശീലനം നാളെ

By News Desk, Malabar News
Ajwa Travels

കാസർഗോഡ്: ജില്ലയിലെ ത്രിതല പഞ്ചായത്ത്- നഗരസഭ അധ്യക്ഷൻമാര്‍, ഉപാധ്യക്ഷൻമാര്‍ എന്നിവര്‍ക്കായി നടക്കുന്ന ഏക ദിന പരിശീലന പരിപാടി നാളെ നടക്കും. സംസ്‌ഥാന വനിത കമ്മീഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കാസർഗോഡ് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ പത്ത് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷണന്‍ പരിപാടി ഉൽഘാടനം ചെയ്യും. സ്‍ത്രീ സുരക്ഷ സംബന്ധിച്ച് പഞ്ചായത്ത്, വാര്‍ഡ് തല ജനജാഗ്രത സമിതികളുടെ ഉത്തരവാദിത്തം മനസിലാക്കി കൊടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

ജനജാഗ്രത സമിതികളുടെ അധികാരവും, അവര്‍ നടത്തേണ്ട ഇടപെടലുകളും സംബന്ധിച്ച വിവരങ്ങള്‍ ബോധ്യപ്പെടുത്തി പ്രശ്‌ന രഹിതമായ ഒരു വീടും നാടും സൃഷ്‌ടിക്കുന്നതിനാണ് ഇത്തരമൊരും പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.

ജനജാഗ്രത സമിതികള്‍ ശാക്‌തീകരിക്കാന്‍ വനിത കമ്മീഷന്‍ സംസ്‌ഥാനത്ത് സംഘടിപ്പിക്കുന്ന ആദ്യ പരിശീലന പരിപാടിയാണിത്. ജനജാഗ്രത സമിതികളുടെ പൂർണ ഉത്തരാവാദിത്തം ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമാണ്.

Malabar News: താമരശ്ശേരി ചുരത്തിൽ 15 മുതൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE