ഫാമിലി-ആക്ഷൻ രംഗങ്ങളുമായി ജോജു ജോർജ്; ‘ആന്റണി’ ഡിസംബർ ഒന്നിന്

സംവിധായകൻ ജോഷിയുടെ മുൻ ചിത്രങ്ങളെപ്പോലെ തന്നെ പ്രേക്ഷകരെ വളരെയേറെ ആകർഷിക്കുന്ന ഒരു സിനിമയായിരിക്കും 'ആന്റണി' എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്ന വാദം. കുടുംബ പ്രേക്ഷകരെ പരിഗണിച്ചുകൊണ്ട് ഒരുക്കിയ ആന്റണിയിൽ, മാസ് ആക്ഷൻ രംഗങ്ങളോടൊപ്പം ഇമോഷണൽ എലമെന്റ്സും ഉൾപ്പെടുത്തിയിട്ടുണ്ട്.

By Trainee Reporter, Malabar News
antony-film
Ajwa Travels

‘പൊറിഞ്ചു മറിയം ജോസ്’ എന്ന സൂപ്പഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജിനെ നായകനാക്കി മാസ്‌റ്റർ ക്രാഫ്റ്റ്‌മാൻ ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ ഡിസംബർ ഒന്ന് മുതൽ തിയേറ്ററുകളിലെത്തും. ജോഷിയുടെ മുൻ ചിത്രങ്ങളെപ്പോലെ തന്നെ പ്രേക്ഷകരെ വളരെയേറെ ആകർഷിക്കുന്ന ഒരു സിനിമയായിരിക്കും ആന്റണി എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്ന വാദം. കുടുംബ പ്രേക്ഷകരെയാണ് സിനിമ ലക്ഷ്യംവെക്കുന്നത്.

നെക്‌സ്‌റ്റൽ സ്‌റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടയ്‌മെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്‌റ്റീൻ മീഡിയയുടെ ബാനറിൽ ഐൻസ്‌റ്റീൻ സാക് പോളാണ് ചിത്രം നിർമിക്കുന്നത്. സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ, കൃഷ്‌ണരാജ്‌ രാജൻ എന്നിവരാണ് സഹനിർമാതാക്കൾ. വേറിട്ട ദൃശ്യാവിഷ്‌കാരത്തിൽ വ്യത്യസ്‌തമായ കഥ പറയുന്ന സിനിമക്ക് രാജേഷ് വർമയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കുടുംബ പ്രേക്ഷകരെ പരിഗണിച്ചുകൊണ്ട് ഒരുക്കിയ ആന്റണിയിൽ, മാസ് ആക്ഷൻ രംഗങ്ങളോടൊപ്പം ഇമോഷണൽ എലമെന്റ്സും ഉൾപ്പെടുത്തിയിട്ടുണ്ട്. ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്‌ത പൊറിഞ്ചു മറിയം ജോസ് പ്രേക്ഷകരെ വലിയ രീതിയിൽ സ്വാധീനിച്ച ഓരോ സിനിമയാണ്.

മാസ് ആക്ഷൻ രംഗങ്ങളോടെ എത്തിയ ചിത്രത്തിൽ, ‘കാട്ടാളൻ പൊറിഞ്ചു’ എന്ന കഥാപാത്രത്തെയാണ് പൊറിഞ്ചു അവതരിപ്പിച്ചത്. ജോജുവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പവർഫുൾ മാസ് കഥാപാത്രമാണ് കാട്ടാളൻ പൊറിഞ്ചു എന്നാണ് പ്രേക്ഷകർ ഒന്നടങ്കം വിധിയെഴുതിയത്.

antony movie
ആന്റണിയിലെ ഒരു രംഗം

അതിനോടൊപ്പം, അല്ലെങ്കിൽ അതിനേക്കാൾ മികച്ച ഒരു കഥാപാത്രത്തെയാണ് ആന്റണിയിൽ ജോജുവിലൂടെ പേക്ഷകർ കാത്തിരിക്കുന്നത്. ജോജുവിനൊപ്പം ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സരിഗമയും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്.

ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്‌സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്‌, വസ്‌ത്രാലങ്കാരം: പ്രവീൺ വർമ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സ്‌റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: സിബി ജോസ് ചാലിശേരി, ആക്‌ഷൻ ഡയറക്‌ടർ: രാജശേഖർ, ഓഡിയോഗ്രഫി: വിഷ്‌ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷിജോ ജോസഫ്, പിആർഒ: ശബരി എന്നിവരാണ് സിനിമയുടെ മറ്റു അണിയറ പ്രവർത്തകർ.

Health| വീണ്ടും മഹാമാരി? ചൈനയിൽ കുട്ടികളിൽ പടർന്നു പിടിച്ചു ‘അജ്‌ഞാത ന്യുമോണിയ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE