കെഎഎസ് മുഖ്യപരീക്ഷ; സംസ്‌ഥാനത്ത് ആകെ 19 കേന്ദ്രങ്ങള്‍

By Team Member, Malabar News
Malabarnews_kas exam
Representational image
Ajwa Travels

തിരുവനന്തപുരം : പിഎസ്‌സി നടത്തുന്ന കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിന്റെ (കെഎഎസ്) മുഖ്യ പരീക്ഷക്ക് സംസ്‌ഥാനത്ത് 19 കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍. തിരുവനന്തപുരം ജില്ലയില്‍ 4 കേന്ദ്രങ്ങളും, കൊല്ലം, എറണാകുളം ജില്ലകളില്‍ 2 കേന്ദ്രങ്ങളും, മറ്റുള്ള ജില്ലകളില്‍ ഓരോ കേന്ദ്രങ്ങളുമാണ് ഉണ്ടാകുക. കെഎഎസിന്റെ മുഖ്യപരീക്ഷ ഈ മാസം 20, 21 തീയതികളിലാണ് നടക്കുക.

മൂവായിരത്തിലേറെ ഉദ്യോഗാര്‍ത്ഥികളാണ് കെഎഎസിന്റെ മുഖ്യപരീക്ഷക്ക് യോഗ്യത നേടിയത്. മൂന്ന് സ്ട്രീമുകളിലായി നടന്ന പ്രാഥമിക പരീക്ഷയില്‍ ഒന്ന്, രണ്ട് സ്ട്രീമുകളിൽ നിന്നും യോഗ്യത നേടിയവര്‍ക്കാണ് ഇപ്പോള്‍ മുഖ്യപരീക്ഷ. മൂന്നാം സ്ട്രീമിലെ പരീക്ഷയുമായി ബന്ധപ്പെട്ട നിയമന നടപടികള്‍ കേസ് മൂലം നീളുകയാണ്.

കെഎഎസ് പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികളില്‍ ഉത്തരക്കടലാസിന്റെ സൂക്ഷ്‌മപരിശോധനക്കും, പകര്‍പ്പ് എടുക്കുന്നതിനും അപേക്ഷിച്ച ആളുകളില്‍ ഭൂരിഭാഗം പേര്‍ക്കും ഫലം നല്‍കിയതായാണ് പിഎസ്‌സി വ്യക്‌തമാക്കുന്നത്. ഇനി അവശേഷിക്കുന്ന 60 ഓളം അപേക്ഷകര്‍ക്ക് ഉടന്‍ തന്നെ ഫലവും പകര്‍പ്പും നല്‍കുമെന്നും പിഎസ്‌സി വ്യക്‌തമാക്കിയിട്ടുണ്ട്.

Read also : 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ അകലെ തന്നെ; ജമ്മു കശ്‌മീരിൽ വിലക്ക് തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE