കാരപ്പുറം: എസ്‌വൈഎസ് മൂത്തേടം പഞ്ചായത്ത് സെക്രട്ടറിയും മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ദേശാഭിമാനി, സിറാജ്, സുപ്രഭാതം, ചന്ദ്രിക, ജന്മഭൂമി ഉൾപ്പടെയുള്ള മലയാള ദിനപത്രങ്ങളുടെ മൂത്തേടം പഞ്ചായത്തിലെ വിതരണക്കാരനുമായ മുനീർ കാവുങ്ങലിന്റെ പിതാവ് കാവുങ്ങൽ മുഹമ്മദ് (80) പുലർച്ചെ 5 മണിക്ക് മരണപെട്ടു.
മൂത്തേടം വലിയപള്ളി ഖബർസ്‌ഥാനിൽ തന്റെ അവസാന കാലംവരെ ഖുർആൻ പാരായണത്തിന് നേതൃത്വം നൽകിയ വ്യക്‌തികളിൽ പ്രധാനിയായിരുന്നു കാവുങ്ങൽ മുഹമ്മദ്. ഉച്ചക്ക് 12മണിക്ക് മൂത്തേടം വലിയപള്ളി കബർസ്‌ഥാനിൽ ഇദ്ദേഹത്തെ മറവു ചെയ്‌തു. മരണാനന്തര കർമങ്ങൾക്കു ഖത്തീബ് മുഹമ്മദ് ദാരിമി എടക്കര നേതൃത്വം നൽകി.
പരേതയായ മമ്മിര്യം ആയിരുന്നു ആദ്യഭാര്യ. ഇവരുടെ മരണശേഷം വിവാഹം കഴിച്ച സൈനബ മറ്റൊരു ഭാര്യയാണ്. കാവുങ്ങൽ മുഹമ്മദ് – മമ്മിര്യം ദമ്പതികൾക്ക് സഫിയ, മൈമൂന, റഷീദ്, റഹ്‌മത്, മുനീർ, ശറഫുദ്ധീൻ, ഷാഫി,റംലത് (late), സീനത്ത്, ജുബൈരിയ എന്നിങ്ങനെ 10 മക്കളാണ്. അബു, അബ്ബാസ് ശിഹാബുദ്ധീൻ, സൽമത്ത്, റഫീഖ, ഷാഹിന, ജൽസിയ, റംസീന എന്നിവരാണ് മരുമക്കൾ.
പരേതന്റെ മഹ്ഫിറത്തിനു വേണ്ടി പ്രാർഥിക്കണമെന്നും കഴിയുന്നവർ ഇദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്‌കരിക്കണമെന്നും ഇദ്ദേഹത്തിന്റെ ബന്ധുമിത്രാദികൾ അഭ്യർഥിച്ചു.