കോവിഡ് രോഗമുക്‌തി 4172; രോഗബാധ 3047, പോസിറ്റിവിറ്റി 9.27 ശതമാനം

By Desk Reporter, Malabar News
Kerala Covid Report 2020 Dec 28_ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 46,116 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 32,869 പരിശോധന ആണ്. ഇതിൽ രോഗബാധ 3047 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4172 ഉമാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 14 പേർക്കാണ്.

സമ്പര്‍ക്ക രോഗികള്‍ 2707 ഇന്നുണ്ട്. ഉറവിടം അറിയാത്ത 275 രോഗബാധിതരും, 64,028 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 30 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 88.84 ശതമാനമാണ്.

ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 9.27 ആണ്. ഇന്നത്തെ 3047 രോഗബാധിതരില്‍ 35 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.

സമ്പര്‍ക്കത്തിലൂടെ 2707 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 35, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോഴിക്കോട് 387, മലപ്പുറം 478, വയനാട് ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം 322, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, ഇടുക്കി 104, കോട്ടയം 227, കൊല്ലം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 84, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 37
കണ്ണൂർ: 103
വയനാട്: 160
കോഴിക്കോട്: 399
മലപ്പുറം: 504
പാലക്കാട്: 209
തൃശ്ശൂർ: 294
എറണാകുളം: 340
ആലപ്പുഴ: 188

കോട്ടയം: 241
ഇടുക്കി: 119

പത്തനംതിട്ട: 91
കൊല്ലം: 174
തിരുവനന്തപുരം: 188

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 4172, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 262, കൊല്ലം 311, പത്തനംതിട്ട 203, ആലപ്പുഴ 203, കോട്ടയം 301, ഇടുക്കി 49, എറണാകുളം 536, തൃശൂര്‍ 676, പാലക്കാട് 301, മലപ്പുറം 629, കോഴിക്കോട് 417, വയനാട് 72, കണ്ണൂര്‍ 176, കാസര്‍ഗോഡ് 36. ഇനി ചികിൽസയിലുള്ളത് 64,028. ഇതുവരെ ആകെ 6,76,368 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: ആലപ്പുഴയിലെ പ്രതിഷേധ പ്രകടനം; സിപിഎം വിശദീകരണം തേടി

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 2990 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 14 ആണ്. കോവിഡ് സ്‌ഥിരീകരിച്ചു മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ സർക്കാർ നൽകിയിട്ടില്ല.

30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട് 7, തിരുവനന്തപുരം, കണ്ണൂര്‍ 5 വീതം, പാലക്കാട് 4, എറണാകുളം 3, കൊല്ലം, കോഴിക്കോട് 2 വീതം, മലപ്പുറം, തൃശൂര്‍ 1 വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 77,27,986 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

Farmers Protest: കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ തയ്യാര്‍; ചര്‍ച്ചക്ക് ക്ഷണിച്ച് സര്‍ക്കാര്‍ കത്തയച്ചു

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 02 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 465 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 01 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (വാര്‍ഡ് 17) ആണ് പുതിയ ഹോട്ട് സ്പോട്ട്.

1116 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,50,174 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,37,460. പേര്‍ വീട്/ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്നിലും 12,714 പേര്‍ ആശുപത്രികളിലുമാണ്.

Related News: ഷിഗല്ല; കോഴിക്കോട് ഏഴ് പേര്‍ക്ക് രോഗം, 60 പേര്‍ക്ക് രോഗലക്ഷണം

YOU MAY LIKE