കോവിഡ്; രോഗമുക്‌തി 2951, സമ്പര്‍ക്ക രോഗികള്‍ 4424, ആകെ രോഗബാധ 5376

By Desk Reporter, Malabar News
Kerala Covid Report 2020 Sep 02 Malabar News
Ajwa Travels

തിരുവനന്തപുരം: ആശങ്കയുളവാക്കുന്ന കോവിഡ് കുതിപ്പാണ് നടക്കുന്നത്. സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 2951 പേരാണ്. പക്ഷേ ആകെ രോഗബാധ 5376 ആയി കുതിച്ചുയർന്നു. മരണസംഖ്യയും ദിനം പ്രതി വർധിക്കുകയാണ്. ഇന്ന് സ്ഥിരീകരിച്ച മരണങ്ങൾ 20 ആണ്. സമ്പര്‍ക്ക രോഗികള്‍ 4424 ഇന്നുണ്ട്. ഉറവിടം അറിയാത്ത 640 രോഗബാധിതരും. ഉറവിടമറിയാത്ത രോഗികൾ അപകടകരമായ രീതിയിൽ വർധിക്കുന്നതും വലിയതോതിലുള്ള ആശങ്കക്ക് ഇടയാക്കുന്നു. 42,786 പേർ നിലവിൽ ചികിത്സയിലുമുണ്ട്.

99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 51,200 സാംപിൾ പരിശോധിച്ചു. തിരുവനന്തപുരത്ത് 852 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അനാവശ്യമായ ഭീതിയും തെറ്റിദ്ധാരണയുമുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ ഭീതിയുടെ ആവശ്യമില്ല. സ്വന്തം വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുന്നത് മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കും; മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

0.1 ശതമാനമാണ് യുവാക്കൾക്കിടയിലെ മരണനിരക്ക്. ചെറുപ്പക്കാർക്ക് രോഗം അപകടകരമാവില്ല എന്നു വിശ്വസിക്കുമ്പോഴും അമിത ആത്മവിശ്വാസം അപകടം ക്ഷണിച്ചുവരുത്തും. വിവിധ ജില്ലകളിൽ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷാ പ്രോട്ടോകോൾ പാലിക്കാതെ സമരം നടത്തിയാൽ രോഗവ്യാപനം വർധിക്കും. രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളെ ചികിത്സാ കേന്ദ്രങ്ങളിലേക്കു പോകാൻ നിർബന്ധിക്കരുത്.– മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 136
കണ്ണൂർ: 365
വയനാട്: 59
കോഴിക്കോട്: 504
മലപ്പുറം: 512
പാലക്കാട്: 278
തൃശ്ശൂർ: 478
എറണാകുളം: 624
ആലപ്പുഴ: 501
കോട്ടയം: 262
ഇടുക്കി: 79
പത്തനംതിട്ട: 223
കൊല്ലം: 503
തിരുവനന്തപുരം: 852

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 2951 ആണ്, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 321, കൊല്ലം 152, പത്തനംതിട്ട 127, ആലപ്പുഴ 167, കോട്ടയം 275, ഇടുക്കി 55, എറണാകുളം 254, തൃശൂര്‍ 180, പാലക്കാട് 150, മലപ്പുറം 372, കോഴിക്കോട് 427, വയനാട് 27, കണ്ണൂര്‍ 142, കാസര്‍ഗോഡ് 302. ഇനി ചികിത്സയിലുള്ളത് 42,786. ഇതുവരെ ആകെ 1,04,682 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

ആകെ 5376 രോഗബാധിതരില്‍, രോഗം സ്ഥിരീകരിച്ച 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 140 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 4424 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 125, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, കോഴിക്കോട് 495, മലപ്പുറം 485, വയനാട് ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 271 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 465 പേര്‍ക്കും, എറണാകുളം 587, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 450 പേര്‍ക്കും, ഇടുക്കി 61, കോട്ടയം 256, കൊല്ലം ജില്ലയില്‍ നിന്നുള്ള 495 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 174, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 822 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 592 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള്‍ 20 ആണ്. ആഗസ്റ്റ് 22ന് മരണമടഞ്ഞ കൊല്ലം ആയൂര്‍ സ്വദേശി രാജേഷ് (37), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി പൗലോസണ്‍ (68), ആഗസ്റ്റ് 29ന് മരണമടഞ്ഞ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി സലീല (49), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശിനി മൈതിലി (85), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കൊല്ലം തട്ടമല സ്വദേശി സുല്‍ഫത്ത് (57), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ഇഷാദ് ബാബു (40), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി പി. ശ്രീമതി (85), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കോഴിക്കോട് പരപ്പില്‍ സ്വദേശി മൂസ കോയ (83), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ കോഴിക്കോട് പന്തിരാങ്കാവ് സ്വദേശിനി നഫീസ (78), കോഴിക്കോട് മാടശേരി സ്വദേശി അബ്ദുള്ള (74), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മെഹമൂദ് (70), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ കോഴിക്കോട് മുറ്റങ്ങല്‍ വെസ്റ്റ് സ്വദേശി എ.പി. രവീന്ദ്രന്‍ (84), കോഴിക്കോട് പുതുപ്പാടി സ്വദേശി മുഹമ്മദ് (68), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ കോഴിക്കോട് പിലാശേരി സ്വദേശി കോരന്‍ (68), കോഴിക്കോട് കട്ടിപ്പാറ സ്വദേശി മൂത്തോരന്‍ (86), തിരുവനന്തപുരം പേയാട് സ്വദേശി മോഹനന്‍ (64), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശിനി ഐഷാബി (81), സെപ്റ്റംബര്‍ 20 ന് മരണമടഞ്ഞ മലപ്പുറം പടവനാട് സ്വദേശി ഷണ്‍മുഖന്‍ (71), കൊല്ലം പൂയപ്പള്ളി സ്വദേശി സൂസമ്മ രാജു (62), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ സലാം (45) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Read Also: സുദർശൻ ടിവി ‘പ്രോ​ഗ്രാം കോഡ്’ ലംഘിച്ചു; കേന്ദ്രം സുപ്രീം കോടതിയിൽ

ഇന്ന് രോഗം ബാധിച്ചത് 99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 25 ആരോഗ്യ പ്രവര്‍ത്തകരും, കണ്ണൂര്‍ 19, എറണാകുളം 17, മലപ്പുറം 15, തൃശ്ശൂർ 12, കൊല്ലം 03, കാസർഗോഡ്‌ 03, ആലപ്പുഴ 02, പത്തനംതിട്ട 01, പാലക്കാട് 01, വയനാട് ഒരാൾ എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ രോഗബാധ. ഇത് കൂടാതെ എറണാകുളം ജില്ലയിലെ 09 നേവൽ ബേസ് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 51,200 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 25,45,385 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,98,189 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്ത് ഒഴിവാക്കപ്പെട്ടത് 15 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 641 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 17 സ്‌പോട്ടുകളാണ്; തൃശൂര്‍ ജില്ലയിലെ കണ്ടനശേരി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 4), കടവല്ലൂര്‍ (വാര്‍ഡ് 8), പോര്‍ക്കുളം (സബ് വാര്‍ഡ് 8, 10), പുത്തന്‍ചിറ (സബ് വാര്‍ഡ് 9), പൊയ്യ (14), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശി (3, 7, 8, 11, 12), പരുതൂര്‍ (12), പട്ടാഞ്ചേരി (8, 9), എറണാകുളം ജില്ലയിലെ മുടക്കുഴ (സബ് വാര്‍ഡ് 10), ചിറ്റാറ്റുകര (സബ് വാര്‍ഡ് 12), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (സബ് വാര്‍ഡ് 3), നെടുമുടി (8), പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ (സബ് വാര്‍ഡ് 3), പെരിങ്ങര (സബ് വാര്‍ഡ് 4, 5), കോഴിക്കോട് ജില്ലയിലെ മാവൂര്‍ (2, 16 (സബ് വാര്‍ഡ്), 8), കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (8, 10, 11, 15, 16, 18) എന്നിവയാണ് ഹോട്ട് സ്പോട്ടുകള്‍.

3131 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,12,629 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,86,140 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,489 പേര്‍ ആശുപത്രികളിലുമാണ്.

Must Read: ഫേസ്ബുക്ക് ഇന്ത്യക്കെതിരെ ഒക്‌ടോബർ 15 വരെ നടപടി പാടില്ല; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE