ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത് ഞെട്ടിക്കുന്ന വിലക്ക്

By Staff Reporter, Malabar News
kouthuka-varthakal_malabar-news.jpg
എബ്രഹാം ലിങ്കന്റെ തലമുടി( Image Courtesty: The Associated Press)

ബോസ്റ്റണ്‍: വധിക്കപ്പെട്ട മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത് ഞെട്ടിപ്പിക്കുന്ന വിലക്ക്. 81,000 ഡോളറിനാണ് എബ്രഹാം ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത്. ഇത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 60 ലക്ഷത്തിന് അടുത്ത് വരും. തലമുടിയോടൊപ്പം ലിങ്കന്റെ മരണം അറിയിച്ച് കൊണ്ടുള്ള ടെലിഗ്രാമും ലേലത്തില്‍ വെച്ചിരുന്നു.

ശനിയാഴ്ചയാണ് ബോസ്റ്റണ്‍ ആര്‍ ആര്‍ ഓക്ഷന്‍ ലേല വിവരം പുറത്തുവിട്ടത്. അതേസമയം മുടി സ്വന്തമാക്കിയ വ്യക്തിയുടെ വിശദാംശങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.

1865 ല്‍ ആണ് ലിങ്കന്‍ വധിക്കപ്പെട്ടത്. വാഷിങ്ടണ്‍ ഫോര്‍ഡ്സ് തിയേറ്ററില്‍ വെച്ച് ജോണ്‍ വില്‍ക്കിസ് ബൂത്ത് എബ്രഹാം ലിങ്കനു നേരെ നിറയൊഴിക്കുക ആയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ശരീരം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനിടെ രണ്ടു ഇഞ്ച് വലിപ്പമുള്ള തലമുടി നീക്കം ചെയ്യുകയും ചെയ്തു.

ലിങ്കന്റെ ഭാര്യ മേരി ടോമ്പ് ലിങ്കന്റെ കുടുംബാംഗം ഡോ. ടോഡിന്റെ കസ്റ്റഡിയില്‍ ആയിരുന്നു നീക്കം ചെയ്ത ഈ മുടി ഉണ്ടായിരുന്നത്. 1945 വരെ ഇത് ഇവരുടെ കസ്റ്റഡിയില്‍ തന്നെ ആയിരുന്നുവെന്ന് ഡോ. ടോഡിന്റെ മകന്‍ ജെയിംസ് ടോമ്പ് പറഞ്ഞു.

75,000 ഡോളറാണ് തലമുടിക്ക് ലേലത്തില്‍ പ്രതീക്ഷിച്ചിരുന്നത് എന്ന് ആര്‍ ആര്‍ ഓക്ഷന്‍ അധികൃതര്‍ പറഞ്ഞു. ഇതിന് മുമ്പ് 1999ല്‍ ആയിരുന്നു ആദ്യമായി നീക്കം ചെയ്ത മുടി വില്പന നടത്തിയതെന്നും ഓക്ഷന്‍ ഹൗസ് വ്യക്തമാക്കി.

Malabar News: മലബാർ കാൻസർ സെന്ററും മാറ്റത്തിന്റെ പാതയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE