കാസർഗോഡ്: കേന്ദ്ര പൊതുമേഖല സ്‌ഥാപനമായ ഭെല്‍ ഇഎംഎല്‍ ഏറ്റെടുത്ത് സംസ്‌ഥാന സര്‍ക്കാര്‍. കാസർഗോഡ് സ്‌ഥിതി ചെയ്യുന്ന സ്‌ഥാപനം ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
കേരള സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലുള്ള കേരള ഇലക്‌ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനിയുടെ ഭാഗമായി കാസര്‍ഗോഡ് 1990 മുതല്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന സ്‌ഥാപനം, കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡിന് 2010ലാണ് കൈമാറിയത്.
കേരള സര്‍ക്കാര്‍ സ്‌ഥാപനമായ കെല്ലിന്റെ കീഴില്‍ ലാഭകരമായി പ്രവര്‍ത്തിച്ചുവന്നിരുന്ന യൂണിറ്റ് ഭെല്ലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതു മുതല്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി നഷ്‌ടം രേഖപ്പെടുത്തി. പൊതുമേഖലാ സ്‌ഥാപനങ്ങള്‍ വിറ്റൊഴിയുന്ന കേന്ദ്രസര്‍ക്കാരിന്റെ നയം ഈ സ്‌ഥാപനത്തിനും നേരിടേണ്ടിവരുമെന്ന അവസ്‌ഥയിലാണ് കേരളാ സർക്കാർ ഏറ്റെടുക്കുന്നത്.
തിരികെ ഏറ്റെടുക്കുന്നതോടുകൂടി നിലവിലുള്ള യന്ത്ര സാമഗ്രികള്‍ക്കൊപ്പം അത്യാധുനിക സംവിധാനങ്ങളോടെ ഫാക്‌ടറി പുനരുദ്ധരിച്ച് മാതൃകാപരമായ ഒരു പൊതുമേഖലാ സ്‌ഥാപനമായി ഇത് നില നിര്‍ത്തും എന്നാണ് സർക്കാർ വ്യക്‌തമാക്കുന്നത്.
National News: ബിഹാറിലെ മുതിർന്ന കോൺഗ്രസ് നേതാവ് സദാനന്ദ സിംഗ് അന്തരിച്ചു