മലപ്പുറം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി മരണപ്പെടുന്ന അംഗങ്ങളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സഹായധനമായി നല്‍കുന്ന പദ്ധതിയുമായി രംഗത്ത്. ജൂണ്‍ 30ന് മലപ്പുറത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ സ്‌പീക്കര്‍ എംബി രാജേഷ് കുടുംബ സഹായ പദ്ധതി ഉൽഘാടനം ചെയ്യും.
‘പ്രതീക്ഷ’ എന്ന് പേര് നൽകിയിരിക്കുന്ന പദ്ധതിയിലൂടെ മാരക അസുഖങ്ങൾ ബാധിച്ചവർക്ക് മൂന്ന് ലക്ഷം രൂപ വരെ ചികിൽസാ സഹായവും ലഭിക്കും. മലപ്പുറം ജില്ലാ ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ഫൗണ്ടേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയില്‍ അംഗമായ അഞ്ച് പേര്‍ ഇതിനോടകം മരണപ്പെട്ടു. കോവിഡ് ബാധിച്ചാണ് ഏറെപ്പേരും മരണപ്പെട്ടത്. ഇവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതമുള്ള സഹായധനം ജൂണ്‍ 30ന് നടക്കുന്ന ചടങ്ങില്‍ സ്‌പീക്കര്‍ എംബി രാജേഷ് കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Malabar News: ഭക്ഷണത്തെച്ചൊല്ലി തർക്കം; ഹോട്ടലിന്റെ ചില്ലുമേശ തകർത്ത യുവാവ് രക്‌തംവാർന്ന് മരിച്ചു