ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയ പഞ്ചാബി താരം ദീപ് സിദ്ധുവിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാകുന്നു. ഇംഗ്‌ളീഷില്‍ സംസാരിച്ച് കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന കാര്‍ഷിക നിയമങ്ങളെക്കുറിച്ചും സമരത്തിന്റെ പ്രാധാന്യവും പൊലീസിനെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ.
അതേസമയം പരിഹാസവുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തി. ‘ഹഹഹ… ഭൂമിയില്ലാത്ത കര്‍ഷകന്‍ എല്ലാവരെയും ഉണര്‍ത്തുന്നതിനായി കരയുന്നു’ -എന്നായിരുന്നു സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയുടെ ട്വീറ്റ്. ഇംഗ്‌ളീഷ് സംസാരിക്കുന്ന കര്‍ഷകര്‍ എന്ന നിലയിലായിരുന്നു മറ്റൊരു പരിഹാസ ട്വീറ്റ്. വിവേക് അഗ്‌നിഹോത്രിക്ക് പിന്നാലെ ബോളിവുഡ് നടി കങ്കണ റണൗട്ടും ദീപ് സിദ്ധുവിന് വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Hahahahaha. The poor landless farmer for whom WOKES are crying. pic.twitter.com/yjl592EuqX
— Vivek Ranjan Agnihotri (@vivekagnihotri) November 27, 2020
എന്നാല്‍ വിവേക് അഗ്‌നിഹോത്രിയുടെ ട്വീറ്റിനെതിരെ രാജ്യത്ത് ഒരുപാട് കര്‍ഷകര്‍ ഇംഗ്‌ളീഷ് സംസാരിക്കുന്നുണ്ടെന്നും ഒരു കര്‍ഷകന്‍ ഇംഗ്‌ളീഷ് സംസാരിക്കുന്നത് എങ്ങനെയെന്ന ചിന്ത മാറ്റണമെന്നുമുള്ള ശക്‌തമായ വിമര്‍ശനവുംട്വിറ്ററിൽ ഉയർന്നു വന്നിരുന്നു.
Read also: ഹൈദരാബാദിന്റെ മാത്രമല്ല; സെക്കന്ദരാബാദിന്റെയും കരിംനഗറിന്റെയും പേരുമാറ്റും; എംഎൽഎ രാജാ സിംഗ്