പത്തനംതിട്ടയില്‍ മികച്ച വിജയം നേടി ‘മോഡി’

By Team Member, Malabar News
Malabarnews_jijo modi
Representational image
Ajwa Travels

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ നിന്നും ‘മോഡിക്ക്’ മികച്ച വിജയം. പ്രധാനമന്ത്രിയുമായി ഇദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. ഇത് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനില്‍ നിന്നും എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി മല്‍സരിച്ച ജിജോ മോഡിയാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പേര് കൊണ്ട് വളരെയധികം ശ്രദ്ധ നേടിയ സ്‌ഥാനാര്‍ഥിയാണ് ജിജോ മോഡി. ഇദ്ദേഹം യുഡിഎഫ് സ്‌ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് മലയാലപ്പുഴ ഡിവിഷനില്‍ നിന്നും വിജയിച്ചത്.

യുഡിഎഫ് സ്‌ഥാനാര്‍ഥിക്കെതിരെ 15,199 വോട്ടുകള്‍ നേടിയാണ് ജിജോ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2,073 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ ജിജോക്കായി. നിലവില്‍ യുഡിഎഫ് ഭരിക്കുന്ന മലയാലപ്പുഴ ഡിവിഷനില്‍ ഇത് ജിജോ നേടിയ വലിയ വിജയം തന്നെയാണ്.

മോഡിയില്‍ എന്ന കുടുംബപ്പേര് ചുരുക്കി തന്റെ പേരിനൊപ്പം ‘മോഡി’ എന്ന് ചേര്‍ത്ത ജിജോ എസ്എഫ്‌ഐയിലൂടെയാണ് രാഷ്‌ട്രീയ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് ഡിവൈഎഫ്ഐയിലും പ്രവര്‍ത്തിച്ച ജിജോ നിലവില്‍ സിപിഐഎം കോന്നിതാഴം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ്.

Read also : സുൽത്താൻ ബത്തേരിയിൽ ഒരു വാർഡിൽ റീപോളിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE