സൗദിയില്‍ ഇന്ന് കോവിഡ് ബാധിതര്‍ 100ല്‍ താഴെ; 24 മണിക്കൂറില്‍ 10 മരണം

By Team Member, Malabar News
saudi covid
Representational image
Ajwa Travels

റിയാദ് : സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം വീണ്ടും 100ല്‍ താഴെ. 94 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 3,63,155 ആയി ഉയര്‍ന്നു. അതേസമയം തന്നെ കഴിഞ്ഞ 24 മണിക്കൂറില്‍ 166 പേര്‍ കൂടി രാജ്യത്ത് കോവിഡ് മുക്‌തി നേടിയിട്ടുണ്ട്. രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 3,54,609 ആളുകളും ഇതോടെ രോഗമുക്‌തരായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 10 ആണ്. സൗദിയുടെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 6,256 ആളുകളാണ് കോവിഡ് ബാധിതരായി മരിച്ചത്. രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വര്‍ധന മൂലം രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. നിലവില്‍ രാജ്യത്ത് രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 2,290 ആണ്. ഇവരില്‍ 347 ആളുകള്‍ ഗുരുതരാവസ്‌ഥയില്‍ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികില്‍സയില്‍ കഴിയുകയാണ്.

രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക് 97.6 ശതമാനവും, മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ റിയാദില്‍ നിന്നാണ്. 34 പേര്‍ക്കാണ് ഇവിടെ കഴിഞ്ഞ ദിവസം രോഗം സ്‌ഥിരീകരിച്ചത്.

Read also : ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാന സർവീസുകൾക്ക് സൗദിയിൽ വിലക്ക് തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE