തദ്ദേശ തിരഞ്ഞെടുപ്പ്; തപാൽ വോട്ടിനുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും

By Desk Reporter, Malabar News
Postal-Vote_2020-Nov-28
Representational Image
Ajwa Travels

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തപാൽ വോട്ടിനായുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും. കോവിഡ് ചികിൽസയിൽ ഉള്ളവർക്കും ക്വാറന്റെയ്നിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിച്ചുകൊണ്ടുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്‌റ്റ്) നാളെ മുതൽ തയ്യാറാക്കി തുടങ്ങും.

ഡിസംബർ 7ന് വൈകിട്ട് 3 മണി വരെ കോവിഡ് പോസിറ്റീവ് ആവുകയോ നിരീക്ഷണത്തിൽ പ്രവേശിക്കുകയോ ചെയ്യുന്നവർക്കാകും സ്‌പെഷ്യൽ തപാൽ വോട്ടിന് അനുമതിയുണ്ടാകുക. അതിന് ശേഷം സ്‌ഥിരീകരിക്കുന്നവര്‍ക്ക് അവസാന മണിക്കൂറില്‍ ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാം. പട്ടികയുടെ അടിസ്‌ഥാനത്തിൽ സ്‌പെഷ്യൽ പോളിങ് ഓഫീസർമാർ വീടുകളിൽ തപാൽ ബാലറ്റ് എത്തിക്കും.

ഡിസംബർ 8, 10, 14 തീയതികളിലാണ് സംസ്‌ഥാനത്ത് തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 16നാണ് വോട്ടെണ്ണൽ. 1200 തദ്ദേശ സ്‌ഥാപനങ്ങളിൽ 1199 സ്‌ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ളോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ്.

Also Read:  കിഫ്‌ബി വിവാദം; മസാലബോണ്ട് അനുമതിയോടെ തന്നെയെന്ന് ആർബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE