പുതിയ സിബിഐ ഡയറക്‌ടറെ 24ന് തിരഞ്ഞെടുക്കും; പരിഗണനാ പട്ടികയിൽ ലോക്‌നാഥ് ബെഹ്‌റയും

By Syndicated , Malabar News
loknath-behera_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: പുതിയ സിബിഐ ഡയറക്‌ടറെ തിരഞ്ഞെടുക്കാനുള്ള ഉന്നതതല യോഗം മെയ് 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. ചീഫ് ജസ്‌റ്റിസ് എന്‍വി രമണ, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്‌ജന്‍ ചൗധരി എന്നിവരും യോഗത്തില്‍ പങ്കെടുക്കും. സിബിഐ ഡയറക്‌ടര്‍ സ്‌ഥാനത്തേക്ക് പരിഗണിക്കുന്ന ഐപിഎസ് ഉദ്യോഗസ്‌ഥരുടെ പേരുകള്‍ സമിതി അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറി.

സിബിഐ താൽക്കാലിക ഡയറക്‌ടര്‍ പ്രവീണ്‍ സിന്‍ഹ, ബിഎസ്എഫ് മേധാവി രാകേഷ് അസ്‌താന, എന്‍ഐഎ മേധാവി വൈസി മോദി, സിഐഎസ്എഫ് മേധാവി സുബോധ് കാന്ത് ജയ്സ്വാള്‍, ഐടിബിപി മേധാവി എസ്എസ് ദേസ്വാള്‍, ഉത്തര്‍പ്രദേശ് ഡിജിപി ഹിതേഷ് ചന്ദ്ര അവാസ്‌ഥി എന്നിവരെ കൂടാതെ കേരളാ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പരിഗണനാ പട്ടികയിലുണ്ട്.

1985 ബാച്ച് കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്‌ഥനാണ് ലോക്‌നാഥ് ബെഹ്‌റ. ആലപ്പുഴ എഎസ്‌പി ആയി സർവീസ് ആരംഭിച്ച ശേഷം തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍, കൊച്ചി പോലീസ് കമ്മീഷണര്‍, പോലീസ് ആസ്‌ഥാനത്ത് ഐജി, എഡിജിപി നവീകരണം, വിജിലന്‍സ് ഡയറക്‌ടര്‍ എന്നീ തസ്‍തികകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read also: മമതയുടെ വിമര്‍ശനങ്ങള്‍ തള്ളി; ബംഗാളിലെ സംഘര്‍ഷം നടന്ന മേഖലകള്‍ സന്ദര്‍ശിച്ച് ഗവര്‍ണര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE