മുംബൈ : നാളെ മുതല്‍ സംസ്‌ഥാനത്ത് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍. നാളെ രാത്രി മുതല്‍ ആരംഭിക്കുന്ന രാത്രി കര്‍ഫ്യൂ ജനുവരി 5ആം തീയതി വരെ തുടരുമെന്നും അധികൃതര്‍ വ്യക്‌തമാക്കി. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ അടുത്ത ഘട്ടം സംസ്‌ഥാനത്ത് രൂക്ഷമാകാതെ തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഇതിനൊപ്പം തന്നെ യൂറോപ്പില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ക്ക് സംസ്‌ഥാനത്ത് 14 ദിവസം നിര്‍ബന്ധ ഇന്‍സ്‌റ്റിറ്റ്യുഷണല്‍ ക്വാറന്റൈന്‍ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്‌തമാക്കി. ഇവിടങ്ങളിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്നത് കണക്കിലെടുത്താണ് നടപടി. കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന ആളുകള്‍ക്ക് ഹോം ക്വാറന്റൈന്‍ ഉണ്ടാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Read also : തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ബിജെപി എംപിയുടെ ഭാര്യ; വിവാഹബന്ധം അവസാനിച്ചുവെന്ന് എംപി