അര്‍ണബ് ഗോസ്വാമിയുടെ ഹരജി മഹാരാഷ്‍ട്ര ഹൈക്കോടതി നാളത്തേക്ക് മാറ്റി

By News Desk, Malabar News
Arnab-Goswami_2020-Nov-04
Ajwa Travels

മുംബൈ: റിപ്പബ്‌ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ഹരജി മഹാരാഷ്‍ട്ര ഹൈക്കോടതി നാളത്തേക്ക് മാറ്റി. നിലവില്‍ അര്‍ണബ് 14 ദിവസത്തെ ജ്യൂഡീഷല്‍ കസ്‌റ്റഡിയിലാണ്. മഹാരാഷ്‍ട്ര സര്‍ക്കാരിന്റെയും ആത്‍മഹത്യ ചെയ്‌ത അന്‍വയ് നായിക്കിന്റെ മകളും പരാതിക്കാരിയുമായ അദ്‌ന്യ നായിക്കിന്റെയും വാദം കേട്ട ശേഷം തീരുമാനമെടുക്കാം എന്നാണ് കോടതി വ്യക്‌തമാക്കിയത്.

Also Read: ഇഡിയോട് വിശദീകരണം ചോദിച്ച നടപടി തെറ്റ്; രമേശ് ചെന്നിത്തല

എന്നാല്‍, പരാതിക്കാരെക്കൂടി എതിര്‍ കക്ഷിയാക്കി ഹരജിയില്‍ മാറ്റം വരുത്താന്‍ മഹാരാഷ്‍ട്ര ഹൈക്കോടതി അര്‍ണബിന് അനുമതി നല്‍കിയിട്ടുണ്ട്. ജഡ്ജിയുടെ അനുമതി ഇല്ലാതെയാണ് ആത്‍മഹത്യ പ്രേരണ കേസില്‍ പുനരന്വേഷണം തുടങ്ങിയതെന്നും കേസ് നേരത്തെ അവസാനിച്ചപ്പോള്‍ പരാതിക്കാര്‍ എതിര്‍ത്തിരുന്നില്ലെന്നും ആണ് അര്‍ണബിന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. 2018ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായ്‌ക് ആത്‍മഹത്യ ചെയ്‌തതില്‍ പ്രേരണ കുറ്റം ചുമത്തിയാണ് അര്‍ണബിനെ മുംബൈ കോടതി അറസ്‌റ്റ് ചെയ്‌തത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE