ഷോപ്പിങ് മാളിൽ തീപിടുത്തം; 3500ഓളം പേരെ ഒഴിപ്പിച്ചു

By News Desk, Malabar News
Fire in mUMbai shopping mall
Ajwa Travels

മുംബൈ: സെൻട്രൽ മുംബൈയിലെ ഷോപ്പിങ് മാളിൽ തീപിടുത്തം. വ്യാഴാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം. നാഗ്‌പട സിറ്റി സെൻട്രൽ മാളിലാണ് അപകടം ഉണ്ടായത്. തീ പടർന്നതോടെ സമീപത്തെ കെട്ടിടങ്ങളിലുള്ള 3500ഓളം പേരെ ഒഴിപ്പിച്ചു.

അഗ്‌നിശമന സേനയെത്തി തീയണക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. തീ പടരാനുള്ള കാരണം ഇതുവരെ വ്യക്‌തമല്ല. മാളിലെ രണ്ടും മൂന്നും നിലകളിലാണ് തീപിടുത്തമുണ്ടായത്. ഷോപ്പിങ് മാളിനോട് ചേർന്നുള്ള 55 നില കെട്ടിടത്തിലെ ആളുകളെയാണ് രക്ഷാസേന ഒഴിപ്പിച്ചത്. തീയണക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്‌നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു. 24 യൂണിറ്റുകളായി എത്തിയ 250ഓളം ഉദ്യോഗസ്‌ഥരാണ്‌ രക്ഷാപ്രവർത്തനം നടത്തുന്നത്.

Also Read: സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; മോദിക്ക് കത്തയച്ച് അന്താരാഷ്‍ട്ര മാദ്ധ്യമ സംഘടനകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE