മലമ്പുഴ ഡാം ഷട്ടർ ഇന്ന് തുറക്കും; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

By Desk Reporter, Malabar News
Malampuzha Dam shutter to open today; Authorities should be cautious
Ajwa Travels

പാലക്കാട്: മലമ്പുഴ ഡാം ഷട്ടർ ഇന്ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് മൂന്ന് മണിക്ക് നാല് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറക്കുന്നത്. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്‌ടർ അറിയിച്ചു.

ഇടുക്കി മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 134. 90 അടിയായി ഉയർന്നു. മഴ ശക്‌തമായി തുടരുന്നതിനാൽ ജലനിരപ്പ് അപ്പർ റൂൾ ലെവലിലെത്തിയാൽ സ്‌പിൽ വേ ഷട്ടർ തുറന്നേക്കും. അതുകൊണ്ടുതന്നെ പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്.

ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്‌ചാത്തലത്തിൽ മഞ്ചുമല വില്ലേജ് ഓഫിസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാ​ഗ്രത പാലിച്ചാൽ മതിയെന്നും ജില്ലാ കളക്‌ടർ വ്യക്‌തമാക്കി. 1844 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. സെക്കൻഡിൽ 7000 ഘനയടിയിലധികം വെള്ളം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നുണ്ടെന്നാണ് കണക്ക്.

Most Read:  എൻഡോസൾഫാൻ; 47 പേർക്ക് മാത്രമേ നഷ്‌ടപരിഹാരം നൽകാനുള്ളൂ എന്ന് ചീഫ് സെക്രട്ടറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE