നഗരത്തിൽ ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കുന്നയാള്‍ പിടിയില്‍

By News Desk, Malabar News
man arrest in rape case
Representational Image
Ajwa Travels

കോഴിക്കോട്: ബൈക്കില്‍ കറങ്ങി നടന്ന് സ്‍ത്രീകളുടെ മാല പൊട്ടിക്കുന്നയാള്‍ പിടിയില്‍. നല്ലളം ഗിരീഷ് തിയേറ്ററിന് സമീപം ആശാരി തൊടിയില്‍ നൗഷാദ് (41) ആണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന്റെയും മെഡിക്കല്‍ കോളേജ് പോലീസിന്റെയും പിടിയിലായത്. കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് ഇയാൾ മുപ്പതിലധികം മാല മോഷണം നടത്തിയിട്ടുണ്ട്.

മായനാട് കളരി ബസ് സ്‌റ്റോപ്പിന് സമീപം വാഹന പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്. ചേവായൂര്‍, മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നും മുപ്പതിലധികം മാല മോഷണം നടത്തിയിട്ടുള്ളതായി ചോദ്യം ചെയ്യലിനിടയിൽ പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.

National News: പഞ്ചാബിൽ കർഷക പ്രതിഷേധം; 19 ട്രെയിനുകൾ റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE