ജലക്ഷാമം അകറ്റാൻ പുതിയ പദ്ധതിയുമായി മട്ടന്നൂർ നഗരസഭ

By News Desk, Malabar News
Mattannur Municipality launches new project to alleviate water shortage
Representational Image
Ajwa Travels

കണ്ണൂർ: കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി മട്ടന്നൂർ നഗരസഭ. കുടിവെള്ളം ലഭിക്കാത്ത ഭാഗങ്ങളിൽ കുഴൽകിണർ നിർമിച്ച് ആ ഭാഗത്തുള്ള വീട്ടുകാർക്ക് പൈപ്പ് ലൈൻ വഴി വെള്ളം എത്തിക്കുകയാണ് ലക്ഷ്യം. പദ്ധതിക്ക് വേണ്ടി രണ്ട് സെന്റ് ഭൂമി നഗരസഭക്ക് വിട്ടുനൽകുന്ന ആദ്യത്തെ നാല് കേന്ദ്രങ്ങളിലാണ് തുടക്കത്തിൽ കുഴൽകിണറുകൾ കുഴിക്കുക. മട്ടന്നൂരിൽ കുടിവെള്ള ക്ഷാമം നേരിടുന്ന 16 കേന്ദ്രങ്ങൾ ഉള്ളതായാണ് നഗരസഭയുടെ കണക്ക്. ഈ സാഹചര്യത്തിൽ അയ്യലൂർ, മരുതായി, എളന്നൂർ, പൊറോറ, നാലാങ്കേരി തുടങ്ങിയ വാർഡുകളിൽ കിണർ റീചാർജ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Also Read: വികസന പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം കോടി; തദ്ദേശ സ്‌ഥാപനങ്ങളെ കാത്ത് വൻ സാധ്യതകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE