മാവേലി എക്‌സ്‌പ്രസ് ട്രാക്ക് മാറിയ സംഭവം; പാലക്കാട് സുരക്ഷാ വിഭാഗം അന്വേഷിക്കും

By Trainee Reporter, Malabar News
train
Rep. Image
Ajwa Travels

കാഞ്ഞങ്ങാട്: മാവേലി എക്‌സ്‌പ്രസ് ട്രാക്ക് മാറി കയറിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു റെയിൽവേ. സംഭവത്തിൽ പാലക്കാട് സുരക്ഷാ ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി. സംഘം ഇന്ന് കാഞ്ഞങ്ങാടെത്തി പരിശോധന നടത്തും.

കാഞ്ഞങ്ങാട് സ്‌റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 6.45ന് ആണ് സംഭവം. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ട്രെയിൻ. ഒന്നാമത്തെ ട്രാക്കിലൂടെ ആയിരുന്നു ട്രെയിൻ പോകേണ്ടിയിരുന്നത്. എന്നാൽ, ട്രാക്ക് മാറി മാവേലി എക്‌സ്‌പ്രസ് കാഞ്ഞങ്ങാടേക്ക് എത്തുകയായിരുന്നു. ഈ ട്രാക്കിൽ മറ്റു ട്രെയിനുകൾ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

എന്താണ് സംഭവിച്ചതെന്ന് സംബന്ധിച്ച് റെയിൽവേ ഉദ്യോഗസ്‌ഥർ ഇതുവരെ വ്യക്‌തമായ വിശദീകരണം നൽകിയിട്ടില്ല. സിഗ്‌നൽ തകരാറാണ് ട്രാക്ക് മാറി കയറാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞങ്ങാട് റെയിൽവെ സ്‌റ്റേഷനിൽ 20 മിനിറ്റോളം നിർത്തിയിട്ട ശേഷമാണ് ട്രെയിൻ ഒന്നാം ട്രാക്കിലൂടെ പിന്നീട് കൃത്യമായി ഓടിയത്.

Most Read| ഗാസയിൽ കരയാക്രമണം; മരണം 7,000 കടന്നു- ബന്ദികളെ കൈമാറാൻ തയ്യാറെന്ന് ഇറാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE