പിരിയാന്‍ ഒരുങ്ങി മെസ്സിയും ബാഴ്‌സയും !

By Team Member, Malabar News
Malabarnews_messi
ലയണൽ മെസ്സി
Ajwa Travels

ബാഴ്‌സലോണ: ഒടുവില്‍ മെസ്സി ബാര്‍സ വിടാന്‍ ഒരുങ്ങുന്നു !
2 പതിറ്റാണ്ടിലേറെയായി ടീമിന്റെ എല്ലാമെല്ലാമായിരുന്ന ലയണല്‍ മെസ്സി ബാഴ്‌സലോണ വിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.പുറത്ത് വരുന്ന വാര്‍ത്തകള്‍ അനുസരിച്ച്,മെസ്സി ട്രാന്‍സ്ഫറിനുള്ള അപേക്ഷ നല്‍കികഴിഞ്ഞു.ഓഗസ്റ്റിന് ശേഷം ക്ലബ് വിടാമെന്ന കരാറിലെ നിബന്ധന പ്രകാരമാണ് മെസ്സിയുടെ തീരുമാനമെന്നാണ് അറിയുന്നത്.അപേക്ഷ ലഭിച്ചയുടന്‍ ബാര്‍സ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. സീനിയര്‍ തലത്തില്‍ കളിച്ച് തുടങ്ങിയ കാലം മുതല്‍ ബാഴ്‌സയിലാണ് മെസ്സി.വേറൊരു ക്ലബ്ബിന് വേണ്ടിയും ലിയോ ബൂട്ടണിഞ്ഞിട്ടില്ല. ബാര്‍സയില്‍ തന്നെയാവും മെസ്സി കരിയര്‍ അവസാനിപ്പിക്കുകയെന്ന് വിശ്വസിച്ചവരാണ് ഏറെയും.അദ്ദേഹം തന്നെ പലവട്ടം ഇക്കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്.എന്നാല്‍ അടുത്തിടെ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് കാര്യങ്ങള്‍ തകിടം മറിച്ചുവെന്നാണ് കരുതേണ്ടത്.ലീഗിന്റെ ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനോട് ബാര്‍സ 2-8ന് ദയനീയമായ് പരാജയപ്പെട്ടിരുന്നു.മെസ്സിയുടെയും ബാഴ്‌സയുടെയും ചരിത്രത്തിലെ തന്നെ വലിയ തോല്‍വിയായിരുന്നു ഇത്. പോരാത്തതിന് ഈ വര്‍ഷം ഒരു കിരീടം പോലും ബാര്‍സ നേടിയിട്ടുമില്ല.തോല്‍വിക്ക് ശേഷം ക്വിക്കെ സെറ്റിയനെ കോച്ച് സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.പകരം വന്ന റൊണാള്‍ഡ് കോമന്‍, മെസ്സിയെ ടീമില്‍ നിലനിര്‍ത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

തോല്‍വി മാത്രമായിരുന്നില്ല ബാഴ്‌സയ്ക്കുള്ളിലെ മെസ്സിയുടെ പ്രശ്‌നങ്ങള്‍ എന്നാണ് മനസിലാക്കേണ്ടത്. ടീമിന്റെ മുന്‍ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് ആബിദാലുമായും അത്‌ലെറ്റികോയില്‍ നിന്നെത്തിയ അന്റോണിയോ ഗ്രീസ്മാനുമായും മെസ്സിക്ക് സ്വരച്ചേര്‍ച്ചകളുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.ടീമിന്റെ മോശം പ്രകടനത്തിന് ഇത് കാരണമായെന്നാണ് കരുതേണ്ടത്.

ബാര്‍സ വിടുന്ന മെസ്സി ഏത് ടീമിലേക്കാവും പോവുകയെന്ന് നിശ്ചയമില്ല,എങ്കിലും മുന്‍ ബാഴ്‌സലോണ കോച്ച് പെപ് ഗ്വാര്‍ഡിയോള ഇപ്പോള്‍ പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാവും മെസ്സി എത്തുകയെന്നാണ് അഭ്യൂഹങ്ങള്‍. ബാര്‍സ വിടാനുള്ള മെസ്സിയുടെ അപേക്ഷ പരിഗണിക്കുമോയെന്നും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.ക്ലബ് വിടാനുള്ള മെസ്സിയുടെ കരാര്‍ ജൂണില്‍ അവസാനിച്ചുവെന്നാണ് അഭിപ്രായം.

2001ല്‍ ക്ലബിന്റെ യൂത്ത് ക്ലബിലൂടെ കളിച്ചു തുടങ്ങിയയാളാണ് ഈ അര്‍ജന്റീനക്കാരന്‍.2003ല്‍ സി ടീമിലും 2004 മുതല്‍ 2005 വരെ ബി ടീമിലും കളിച്ചു. 2004ല്‍ മെയിന്‍ ടീമില്‍ ഇടം നേടിയ മെസ്സി,485 കളികളില്‍ നിന്ന് 444 ഗോളുകള്‍ നേടിയിട്ടുണ്ട്. 6 ബാലണ്‍ ഡിയോറും, 6 യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂസും ഇദ്ദേഹത്തിന്റെ പേരിലുണ്ട്.10 ലാലിഗ, 4 ചാമ്പ്യന്‍സ് ലീഗ്, 6 കോപ്പ ഡെല്‍ റേ ഉള്‍പ്പെടെ 33 കിരീടജയങ്ങളിലേക്കും ബാര്‍സയെ നയിച്ചതില്‍ ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE