മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി എട്ടിനും 8.30നും ഇടയിൽ കോട്ടപ്പടി, കുന്നുമ്മൽ, കൈനാട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾ പറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്.
ഭൂചലനം അനുഭവപ്പെട്ടവർ അയൽവാസികൾക്കും മറ്റും സമീപപ്രദേശങ്ങളിലേക്കും വിവരം കൈമാറിയപ്പോഴാണ് സമാന അനുഭവം ഉണ്ടായതായി വ്യക്തമായത്. അസാധാരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, മറ്റു കാര്യമായ പ്രശ്നങ്ങളൊന്നും ഇവിടങ്ങളിൽ ഉണ്ടായിട്ടില്ല. അതേസമയം, സംഭവിച്ചത് ഭൂചലനമാണോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Most Read: ബിപോർജോയ്; കനത്ത ജാഗ്രതയിൽ ഗുജറാത്ത്- ട്രെയിനുകൾ റദ്ദാക്കി