കേന്ദ്ര സഹമന്ത്രി സുരേഷ് അം​ഗഡി കോവിഡ് ബാധിച്ച് മരിച്ചു

By Desk Reporter, Malabar News
Suresh-Angadi_2020-Sep-23
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അം​ഗഡി (65) കോവിഡ് ബാധിച്ചു മരിച്ചു. ഡെൽഹി എയിംസിൽ ചികിത്സയിലായിരുന്നു. കർണാടക ബെൽ​ഗാവിയിൽ നിന്നുള്ള ലോക്‌സഭാം​ഗമാണ്. സെപ്‌തംബർ 11നാണ് സുരേഷ് അം​ഗഡിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് അദ്ദേഹം. കഴിഞ്ഞയാഴ്ച അന്തരിച്ച ബിജെപി രാജ്യസഭാ എംപി അശോക് ഗസ്‌തിക്ക് ശേഷം കോവിഡ് ബാധിച്ച് മരിക്കുന്ന കർണാടകയിൽ നിന്നുള്ള രണ്ടാമത്തെ പാർലമെന്റ് അംഗം കൂടിയാണ് അദ്ദേഹം. കർണാടകയിലെ ബെലഗാവി നിയോജകമണ്ഡലത്തിൽ നിന്ന് 2004 മുതൽ നാല് തവണ ലോക്‌സഭാ എംപിയായിരുന്നു.

മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE