വയനാട്ടിലെ ടൂറിസം വികസനത്തിന് മാസ്‌റ്റർ പ്‌ളാനുമായി മന്ത്രി റിയാസ്

By News Desk, Malabar News
wayanad
Representational image
Ajwa Travels

കൽപറ്റ: വയനാടിന്റെ ടൂറിസം വികസനത്തിന് സമഗ്രമായ മാസ്‌റ്റർ പ്‌ളാൻ തയ്യാറാക്കാൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്‌ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലയിലെ ടൂറിസം- പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാനാണ് എംഎൽഎമാരും എംപിമാരും ഉൾപ്പടെയുള്ളവരുടെ യോഗം മന്ത്രി വിളിച്ചു ചേർത്തത്.

ജില്ലയെ രാജ്യത്തെ പ്രധാന ടൂറിസം ഡെസ്‌റ്റിനേഷനാക്കി മാറ്റുകയാണു ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഓണത്തിന് മുൻപായി പ്രത്യേക മാസ്‌റ്റർ പ്‌ളാൻ തയ്യാറാക്കും. വയനാടിനായി പ്രത്യേക ടൂറിസം സർക്യൂട്ട് രൂപപ്പെടുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.

വയനാടിന്റെ ടൂറിസം വികസനത്തിന് കുതിപ്പേകാൻ വയനാട് ഫെസ്‌റ്റ് നടത്തുന്ന കാര്യവും പരിഗണിക്കും. ഇതുവരെ ശ്രദ്ധിക്കപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ കണ്ടെത്തുകയും അവയെ ലോകശ്രദ്ധ നേടുന്ന തരത്തിൽ ഉയർത്തിക്കൊണ്ട് വരികയും ചെയ്യും. ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും വയനാട് ടൂറിസം മാപ്പിനു കീഴിൽ കണക്‌ടിവിറ്റി ഉറപ്പാക്കും.

തൊട്ടടുത്ത വിമാനത്താവളങ്ങളിൽ നിന്ന് വയനാട്ടിലേക്ക് ഹെലികോപ്റ്റർ കണക്‌ടിവിറ്റി സാധ്യത പരിശോധിക്കും. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ വയനാടിന്റെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്നതിന് പ്രത്യേക ഹെൽപ് ഡെസ്‌ക്കുകൾ രൂപീകരിക്കുന്ന കാര്യവും ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: ഇരട്ടവോട്ട് വിവാദം; കമ്മീഷന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE