വാക്‌സിൻ ആദ്യം മോദി സ്വീകരിക്കട്ടെ, പിന്നീട് ഞങ്ങൾ പിന്തുടരാം; തേജ് പ്രതാപ് യാദവ്

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിനുകൾക്ക് രാജ്യത്ത് തിരക്കിട്ട് അനുമതി നൽകിയതിന് എതിരെ ആർജെഡി നേതാവ് തേജ് പ്രതാപ് യാദവും. വാക്‌സിൻ സ്വീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിൽ നിന്ന് നയിക്കണമെന്നും വാക്‌സിന്റെ ആദ്യ ഡോസ് അദ്ദേഹം തന്നെ സ്വീകരിച്ചാൽ മറ്റുള്ളവർ അത് പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആദ്യഡോസ് സ്വീകരിക്കണം. പിന്നീട് ഞങ്ങളും സ്വീകരിക്കാം, തേജ് പ്രതാപ് പറഞ്ഞു. തിടുക്കപ്പെട്ട് വാക്‌സിനുകൾക്ക് അനുമതി നൽകിയെന്ന് ആരോപിച്ച് നിരവധി നേതാക്കൾ ഇതിനോടകം പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. വാക്‌സിൻ സ്വീകരിക്കില്ലെന്ന് വ്യക്‌തമാക്കി കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും നേരത്തെ പ്രതികരിച്ചിരുന്നു.

ഭാരത് ബയോടെക്ക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന് ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയതിന് എതിരേയായിരുന്നു പ്രതിഷേധം. മൂന്നാംഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കാതെയാണ് വാക്‌സിന് അനുമതി നൽകിയത് എന്നായിരുന്നു ആരോപണം. കൃത്യമായ പരിശോധനകൾ പൂർത്തിയാക്കാതെയാണ് വാക്‌സിനുകൾക്ക് അനുമതി നൽകിയതെന്ന് ശശി തരൂർ, ജയ്‌റാം രമേശ് തുടങ്ങിയവർ ആരോപിച്ചിരുന്നു.

Read also: കോവിഡ് വാക്‌സിന്‍; രണ്ടാം ഘട്ട ഡ്രൈ റണ്ണും സംസ്‌ഥാനം പൂര്‍ത്തിയാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE