ആരാധനാലയങ്ങളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു; കുഞ്ഞാലിക്കുട്ടിക്ക് എതിരെ കെടി ജലീൽ

By Desk Reporter, Malabar News
the UDF traded votes with the BJP, with the League leader mediating; KT Jaleel
Ajwa Travels

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ മന്ത്രി കെടി ജലീല്‍. ആരാധനാലയങ്ങളുടെ മറവില്‍ കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ജലീല്‍ ആരോപിച്ചു. പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി കുഴിയില്‍ ചാടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ മീഡിയ റൂമില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ജലീൽ.

പാണക്കാട് ഹൈദരലി തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌തുവെന്നും ജലീൽ പറഞ്ഞു. ജൂലൈ 24ന് ഹാജരാകാനായിരുന്നു നോട്ടീസെന്നും ഇഡി പാണക്കാട് നേരിട്ടെത്തി മൊഴിയെടുത്തു എന്നുമാണ് ജലീൽ പറയുന്നത്. നോട്ടീസിന്റെ പകർപ്പ് ജലീൽ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. കുഞ്ഞാലിക്കുട്ടിയും മകനും നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്നും അതിലും അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് പരാതി നല്‍കുമെന്നും ജലീല്‍ പറഞ്ഞു.

മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകള്‍ വഴി കോടികളുടെ ബിനാമി ഇടപാട് നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ നടത്തിയിരിക്കുന്ന നിക്ഷേപങ്ങളും അന്വേഷിക്കണം എന്നാണ് ജലീല്‍ ആവശ്യപ്പെടുന്നത്.

Most Read:  മദ്യശാലകളിലെ ആൾത്തിരക്ക്; വിശദാംശങ്ങൾ പത്ത് ദിവസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE