ബാങ്ക് ക്രമക്കേട്; കുഞ്ഞാലിക്കുട്ടിക്ക് എതിരെ വീണ്ടും ജലീൽ

By Staff Reporter, Malabar News
KT jaleel about kunhalikkutti
Ajwa Travels

മലപ്പുറം: എആർ നഗർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്ക് എതിരെ വീണ്ടും ആരോപണവുമായി കെടി ജലീൽ. പല നിക്ഷേപകരും അക്കൗണ്ടിലുള്ള തുകയുടെ പകുതിപോലും സ്വന്തമായി ഇല്ലാത്തവരാണ് . നിക്ഷേപ പലിശയുടെ പകുതിയാണ് നിക്ഷേപകർക്ക് നൽകുന്നത്. വ്യാജ അക്കൗണ്ടിലുള്ള നിക്ഷേപങ്ങളുടെ പലിശ ഉൾപ്പെടെ എല്ലാം കമ്പനിക്കാണെന്ന് കെടി ജലീൽ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ പ്രതികരണം കള്ളപ്പണ ഇടപാട് പുറത്ത് കൊണ്ട് വരാനുള്ള കരുത്ത് നൽകുന്നു. എആർ നഗർ സഹകരണ ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചത് പികെ കുഞ്ഞാലിക്കുട്ടിയാണ്. ബാങ്കിലെ നിക്ഷേപകരുടെ സാമ്പത്തിക സ്‌ഥിതി പരിശോധിക്കാൻ ഉദ്യോഗസ്‌ഥരോട് ആവശ്യപ്പെടുമെന്ന് കെടി ജലീൽ പറഞ്ഞു.

നിലവിൽ സംസ്‌ഥാന സർക്കാർ ഏജൻസികളുടെ അന്വേഷണത്തിൽ പൂർണ തൃപ്‌തിയുണ്ടെന്നും കെടി ജലീൽ അഭിപ്രായപ്പെട്ടു. കേരളത്തിലെ സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജലീൽ സംസ്‌ഥാന സർക്കാർ ഏജൻസികളുടെ അന്വേഷണത്തിൽ തൃപ്‌തി അറിയിച്ചത്.

Read Also: ആത്‌മഹത്യയുടെ വക്കിലെന്ന് വിസ്‌മയ; കിരണിന്റെ സഹോദരിയുടെ ചാറ്റ് വിവരങ്ങൾ പ്രധാന തെളിവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE