ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകാൻ കൂടുതൽ രാജ്യങ്ങൾ

By News Desk, Malabar News
Covid Vaccination
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകാനൊരുങ്ങി വിവിധ രാജ്യങ്ങൾ. നിലവിൽ ഹംഗറിയും സെർബിയയും ഇന്ത്യൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാൻ സമ്മതം മൂളിയതായാണ് റിപ്പോർട്. വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ അരിന്ദം ബാഗ്‌ചിയാണ് ഇക്കാര്യം അറിയിച്ചത്.

പരസ്‌പര അംഗീകാരത്തിനാണ് രാജ്യങ്ങൾ തയ്യാറായിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ വിദ്യാഭ്യാസം, ബിസിനസ്, ടൂറിസം തുടങ്ങിയ ആവശ്യങ്ങൾക്കായി വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിക്കുവാൻ പ്രതിരോധ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കുന്നതിലൂടെ സാധിക്കുമെന്ന് അരിന്ദം ബാഗ്‌ചി ട്വിറ്ററിൽ കുറിച്ചു.

വാക്‌സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്കുള്ള നിർബന്ധിത ക്വാറന്റെയ്‌ൻ യുകെ റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനങ്ങൾ ഉണ്ടായിരിക്കുന്നത്.

Also Read: ലഖിംപൂര്‍ അക്രമത്തിൽ പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടന; 18ന് രാജ്യവ്യാപക റെയിൽ ഉപരോധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE