മലപ്പുറം: തിരൂർ ബസ് സ്റ്റാൻഡിന് സമീപം കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പറവണ്ണ സ്വദേശിയും കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയുമായ ആദം 49 ആണ് കൊല്ലപ്പെട്ടത്. കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത് ആണെന്നാണ് നിഗമനം. മൃതദേഹത്തിന് തൊട്ടടുത്ത് നിന്ന് ചെങ്കൽ കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ ആറ് മണിയോടെ തിരൂർ ബസ് സ്റ്റാൻഡ് പരിസരത്തെ കെട്ടിട വരാന്തയിലാണ് രക്തം വാർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. 2018ൽ പറവണ്ണയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ആദം.
Most Read: ആതുരസേവന രംഗത്തേക്ക് കുടുംബശ്രീ അംഗങ്ങൾ; അവയവ ദാനത്തിന് സമ്മതപത്രം