ജനിതകമാറ്റം സംഭവിച്ച കോവിഡ്; ഒമാനിലും സ്‌ഥിരീകരിച്ചു

By Team Member, Malabar News
Oman Covid
Representational image
Ajwa Travels

മസ്‌ക്കറ്റ് : ജനിതകമാറ്റം സംഭവിച്ച അതിവേഗ കോവിഡ് വൈറസ് രാജ്യത്ത് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം. ബ്രിട്ടനില്‍ നിന്നും മടങ്ങിയെത്തിയ ഒമാനിലെ ഒരു സ്‌ഥിരതാമസക്കാരനാണ് നിലവില്‍ രോഗം സ്‌ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്‌തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗം സ്‌ഥിരീകരിച്ചയാള്‍ ഒമാനിലേക്ക് വരുന്നതിന് മുന്‍പും, വന്നതിന് ശേഷവും കോവിഡ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഫലം നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്ന സമയത്താണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസാണെന്ന് സ്‌ഥിരീകരിച്ചത്. നിലവില്‍ അദ്ദേഹം ഒമാനില്‍ ഐസൊലേഷനില്‍ കഴിയുകയാണ്.

Read also : വാഗമണ്‍ നിശാപാര്‍ട്ടി; ജാമ്യാപേക്ഷയുമായി നടി ഹൈക്കോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE