75 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാർ നികുതി റിട്ടേൺ സമർപ്പിക്കേണ്ട

By Trainee Reporter, Malabar News
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ 75 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടെന്ന് കേന്ദ്രം. പെൻഷനും പലിശ വരുമാനവും മാത്രമുള്ള മുതിർന്ന പൗരൻമാരെയാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കിയത്. കേന്ദ്ര ബജറ്റിലാണ് പ്രഖ്യാപനം. സ്വാതന്ത്ര്യ ദിനത്തിന്റെ 75ആം വാർഷികത്തോട് അനുബന്ധിച്ചാണ് ഇളവെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്‌തമാക്കി.

നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കും. ആദായ നികുതി തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. ടാക്‌സ് ഓഡിറ്റ് പരിധി 5 കോടിയിൽ നിന്ന് 10 കോടിയാക്കി ഉയർത്തി. ഡിജിറ്റൽ വിനിമയം പ്രോൽസാഹിപ്പിക്കാൻ 1,500 കോടി രൂപ ബജറ്റിൽ വകയിരുത്തിയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.

Read also: 15,000 സ്‌കൂളുകള്‍ നവീകരിക്കും, ലഡാക്കില്‍ കേന്ദ്ര സര്‍വകലാശാല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE