ഇന്ത്യൻ പൗരൻമാർക്ക് ഇനി കശ്‌മീരിൽ ഭൂമി സ്വന്തമാക്കാം; കേന്ദ്രസർക്കാർ

By News Desk, Malabar News
Now, any Indian citizen can buy land in Jammu & Kashmir
Ajwa Travels

ശ്രീനഗർ: ഏതൊരു ഇന്ത്യൻ പൗരനും ഇനി ജമ്മു കശ്‌മീരിൽ ഭൂമി സ്വന്തമാക്കാം. ഇത് സംബന്ധിച്ച വിജ്‌ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. 26 സംസ്‌ഥാനങ്ങളിലെ നിയമങ്ങളാണ് സർക്കാർ ഭേദഗതി ചെയ്‌തിരിക്കുന്നത്‌. മാറ്റങ്ങൾ ജമ്മു കശ്‌മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളിൽ ഉടൻ നിലവിൽ വരും.

ജമ്മു കശ്‌മീരിലെ മുൻസിപ്പൽ പ്രദേശങ്ങളിലാണ് പുതിയ നിയമം ബാധകമാകുക. നിയമം പ്രാബല്യത്തിൽ വരുന്നതോടെ എല്ലാ ഇന്ത്യൻ പൗരൻമാർക്കും കേന്ദ്രഭരണ പ്രദേശത്ത് കാർഷികേതര ഭൂമി വാങ്ങാൻ അനുവാദം ലഭിക്കും. അതേസമയം, കാർഷിക അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മാത്രമേ കാർഷിക ഭൂമി വാങ്ങാൻ കഴിയുകയുള്ളൂ. യൂണിയൻ ടെറിട്ടറി ഓഫ് ഓഫ് ജമ്മു കശ്‌മീർ റീ ഓർഗനൈസേഷൻ തേർഡ് ഓർഡർ 2020 എന്നാണ് പുതിയ ഉത്തരവിന്റെ പേര്.

Also Read: രാജ്യത്ത് അണ്‍ലോക്ക് 5 തുടരും

മുമ്പ് ജമ്മു കശ്‌മീരിലും ലഡാക്കിലും സ്‌ഥലം വാങ്ങണമെങ്കിൽ സംസ്‌ഥാനത്തെ സ്‌ഥിര താമസക്കാരനായിരിക്കണം എന്ന നിബന്ധന ഉണ്ടായിരുന്നു. ഇതാണ് കേന്ദ്രസർക്കാർ പിൻവലിച്ചത്. അതേസമയം, ജമ്മു കശ്‌മീർ തന്നെ ഇപ്പോൾ വിൽപനക്ക് വെച്ചിരിക്കുകയാണെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള കേന്ദ്ര വിജ്‌ഞാപനത്തോട് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE